വിടരാന്‍ കൊതിച്ച പൂവായിരുന്നു,
അവള് നേര്‍ത്ത സ്വപ്നമായിരുന്നു.
വര്‍ഷങ്ങള്‍ മഴയായ് പെയ്തിറങ്ങി,
വേനലുകള്‍ വെയിലായി തുളഞ്ഞിറങ്ങി.
മരുഭൂവില്‍ തെന്നലായി മാറിയവള്‍.
ആര്‍ത്തിരമ്പും കടലിന്നാശ്വാസതീരമായി.
വസന്തത്തില്‍ പൂത്തമരമായി.
എങ്കിലുമീ ഹൃത്തിന് ഏകാന്തതയെ
തുടച്ചുനീക്കാന്‍ മാത്രമവള്‍ മറന്നു.
വിരഹത്തിന്റെ രാഗങ്ങള്‍ പാടിയ
എനിക്കാശ്വാസമേകാനവള് മറന്നു.
മൂടല്മഞ്ഞായവള് മറഞ്ഞതെങ്ങോട്ട്?
പ്രണയതടവറയിലെന്നെ ഏകനാക്കി
അവള് മാഞ്ഞുപോയതെങ്ങോട്ടാണ്?
മരുഭൂവിലലയുന്ന വേഴാമ്പലായി ഞാന്‍.
ദിക്കറിയാതെ പാറും പറവയായി ഞാന്‍.
ഇണയെതേടിയ നാഗമായിഴഞ്ഞു.
ഇരുളിലൊരു വെളിച്ചം കാണും വരെ
ഞാന്‍ നിരത്തുകളിലൂടെയലഞ്ഞു ,
ഒരു ഭ്രാന്തനെപ്പോലെ, പാറുന്ന മുടിയുമായി,
അഴുക്കു പുരണ്ട വസ്ത്രങ്ങള്‍ ധരിച്ച്.
ജനം എന്നെ പരിഹസിച്ചു.
നിനക്കു വേണ്ടി ഞാന്‍ നിന്ദിതനായി .
നീ മരിച്ചിട്ട് കാലങ്ങള്‍ കഴിഞ്ഞെന്നവര്‍,
ഇല്ല, ഇന്നും നീ ജീവിക്കുന്നെന്നു ഞാന്‍.
ആ വാക് യുദ്ധം വിജയിച്ചതാര്,
ഞാനോ, അവരോ അതോ നീയോ?
പിന്നെയും പിന്നെയും ഞാനലഞ്ഞു
തെരുവീഥികളിലൂടെ നിന്നെയും തേടി.
കണ്ടില്ല ഞാന്‍ നിന്നെയെങ്ങും
കേട്ടില്ല ഞാന്‍ നിന്റെ മൃദുസ്വനങ്ങളും.
വരണ്ട ഭൂമിതന്‍ വിണ്ടുകീറിയ മണ്ണിലൂടെ
തനയര്ക്കായി ചുരക്കാന്‍ കൊതിച്ച മാറിലൂടെ
ഞാനാരെയോ തേടിയെന്‍ യാത്ര തുടര്‍ന്നു.
ശീതളിമയാമൊരു പ്രഹേളിക തേടി,
ഇരുണ്ട രാവുകള്‍ക്ക് പകലുകള്‍ തേടി,
ഞാന്‍ മരവിച്ച മണ്ണിലൂടെ , നഗ്നപാദനായി
അലഞ്ഞുതിരിഞ്ഞേതോ മരുഭൂവിലെത്തി.
നീയെന്താണ് എന്നെ വിട്ടകന്നത്?
എന്തിനാണ് നീയെന്നെ എകനാക്കിയത്?
ഞാന്‍ നിന്നെ സ്നേഹിച്ചതറിഞ്ഞതാര് ?
നീ പോലുമറിയാതെ ഞാന്‍ നിന്റെ ഹൃദയം കവര്‍ന്നു.
നിന്റെ ഹൃദയത്തിന്റെ ഉടമയായി ഞാന്‍ മാറി.
നിന്നെ മാത്രമേ ഞാന്‍ സ്നേഹിച്ചിരുന്നുള്ളൂ
നിനക്കു മാത്രമേ എന്റെ ഹൃത്തില്‍ സ്ഥാനമുള്ളൂ.
നീയെന്നെ വിട്ടുപിരിഞ്ഞ ദിവസം മുതലലയുകയാണ് ഞാന്‍.
നിന്നെത്തേടി, എവിടെയൊക്കെയോ, ലക്ഷ്യരഹിതനായി.
ആരെയോ സ്നേഹിച്ചൊരു കവിഹൃദയം
വിതുമ്പുന്നു, ഗദ്ഗദസ്വനമായ് പാടുന്നു .
*******************************
