ഈ കുരുക്ഷേത്രഭൂവിന്‍
ചോരച്ചമണ്ണില്‍ ചവുട്ടി ഞാന്‍
ഇതാ തിരിച്ചു വരുന്നു.
അങ്കക്കലി പൂണ്ടുനില്‍ക്കും
യോദ്ധാക്കളോടടരാടി
പാര്‍ഥന്‍റെ ശരഗണങ്ങളില്‍നിന്നും
ഭീമന്‍റെ ഗദയില്‍നിന്നും
രക്ഷനേടിയിതാ ഞാന്‍ വരുന്നു.
എത്രായിരങ്ങള്‍തന്‍ നിണ-
മൊഴുകിച്ചുവന്നമണ്ണാനീ
കുരുക്ഷേത്രഭൂവിലേത്,
എത്രായിരങ്ങള്‍തന്‍ തലക-
ലുരുണ്ടതാണീപ്പ്രദേശം.
എത്ര വാള്‍മുനകളില്‍നിന്നും
കുന്തമുനകളില്‍നിന്നും
അസ്ത്രങ്ങള്‍തന്‍ മൂളലുകളില്‍
നിന്നും ഞാന്‍ രക്ഷ നേടി;
അമ്മേ, ഞാനിതാ വരുന്നു,
നിന്‍റെയീ സീമന്തപുത്രന്‍
(പാണ്ടവര്‍ക്കെതിരെ)
ഇനിയും തളരാത്ത മനവുമായി,
തൊണ്ണൂറ്റൊമ്പത് സോദരരും
വിട്ടുപിരിഞ്ഞതിന്‍ ശേഷവും
നെഞ്ചുവിരിച്ചിതാ ഞാന്‍ വരുന്നു.
നിന്‍റെ പാദങ്ങളില്‍ തൊട്ടു-
വണങ്ങി അവസാന അങ്കവും
ജയിച്ചീ ഹസ്തിനപുരിയില്‍
രാജാവായി വാഴാന്‍ വരുന്നു.
കുരുക്ഷേത്രയുദ്ധഭൂവിന്‍
നിണമണിഞ്ഞ മണ്ണില്‍
ചവുട്ടി ഞാനിതാ തിരികേ-
യെന്‍ രാജ്യത്തേക്ക് വരുന്നു.
***
(യുദ്ധാനന്തരം ഏകനായ ദുര്യോധനന്റെ ആഗ്രഹമായിരുന്നു
ഇത്. പക്ഷെ, രാജ്യത്തേക്ക് തിരികെ വന്നു അമ്മയുടെ അനുഗ്രഹം വാങ്ങാന്‍
ദുര്യോധനന് സാധിച്ചില്ല. അതിനു മുമ്പേ, ശത്രുഭയത്താല്‍ തടാകത്തില്‍
ഒളിച്ചിരിക്കേണ്ടി വന്നു.)
***




