തുളുമ്പുന്ന മോഹസ്രവങ്ങള്ക്കപ്പുറം
പൊഴിയാന്‍ വെമ്പുന്ന വാക് ധോരണികള്ക്കപ്പുറം
എന്റെ ഹൃദയാന്തര്ഭിത്തിയില് പതിഞ്ഞ
നിന്റെ രൂപവും സ്വപ്നം നിറഞ്ഞ നിന്കണ്കളും
നിന് പ്രണയവുമാണെന്റെ കാവ്യം
ഓമനേ , നിന്റെ പ്രണയമാണെന്റെ കാവ്യം
മഴ പെയ്യുമെൻ നെഞ്ചിനു മീതെയും
വിരഹം പെയ്തിറങ്ങുമെൻ മിഴികളിലും
സ്വപ്നം വിറകൊള്ളുമെൻ ഹൃദയകവാടത്തിലും
ചുടുവേർപ്പരുവിയായൊഴുകുന്നു .
അലയടിക്കും അഹോ വിലാപങ്ങളിൽ
കർണ്ണങ്ങൾ പ്രകമ്പനം കൊള്ളുന്നു.
പ്രകൃതി പാടുന്ന കവിതകൾ ജ്വാലകളായി
ഹൃദയാന്തരാളങ്ങളിൽ അഗ്നിവലയങ്ങളായി
നിന്നിൽ നിന്നടരുന്നതോ കവിതകൾ
നിന്റെ ചുണ്ടിലോ പ്രണയമന്ത്രണങ്ങൾ
നിന്റെ നെഞ്ചിൽ എന്റെ ഹൃദയസ്പന്ദനങ്ങൾ
നിന്റെ പ്രണയം എന്റെ ഹൃദയകാവ്യം
ഓമനേ, നിന്റെ പ്രണയമാണെന്റെ കാവ്യം
മഴ പെയ്യുമെൻ നെഞ്ചിനു മീതെയും
വിരഹം പെയ്തിറങ്ങുമെൻ മിഴികളിലും
സ്വപ്നം വിറകൊള്ളുമെൻ ഹൃദയകവാടത്തിലും
ചുടുവേർപ്പരുവിയായൊഴുകുന്നു .
അലയടിക്കും അഹോ വിലാപങ്ങളിൽ
കർണ്ണങ്ങൾ പ്രകമ്പനം കൊള്ളുന്നു.
പ്രകൃതി പാടുന്ന കവിതകൾ ജ്വാലകളായി
ഹൃദയാന്തരാളങ്ങളിൽ അഗ്നിവലയങ്ങളായി
നിന്നിൽ നിന്നടരുന്നതോ കവിതകൾ
നിന്റെ ചുണ്ടിലോ പ്രണയമന്ത്രണങ്ങൾ
നിന്റെ നെഞ്ചിൽ എന്റെ ഹൃദയസ്പന്ദനങ്ങൾ
നിന്റെ പ്രണയം എന്റെ ഹൃദയകാവ്യം
ഓമനേ, നിന്റെ പ്രണയമാണെന്റെ കാവ്യം
***
