Pages

01 June 2003

ജോര്‍ജ് നിന്‍റെ മരണത്തിനു ഒരനുബന്ധക്കുറിപ്പ്‌


നീ നല്ലവനായിരുന്നു, എന്‍റെ നല്ല സുഹൃത്തായിരുന്നു.
നിന്‍റെ മരണത്തില്‍ ഞാന്‍ ദുഖിക്കുന്നു.
ഷാ, എന്നോടീ ദുഖവാര്‍ത്ത പറഞ്ഞപ്പോള്‍
അവിശ്വസനീയമായതെന്തോ കേട്ടപോലെ  
ഞാന്‍ അവനെ തുറിച്ചു നോക്കി.
അത് സത്യമാകരുതേ എന്ന് ഞാനാഗ്രഹിച്ചു, പ്രാര്‍ഥിച്ചു.
പക്ഷെ, നീ മരിച്ചിരുന്നു.
സുഹൃത്തേ, കണ്ണീരോടെ നിനക്ക് വിട.