“നീ
മാനത്തലയുന്ന കാറ്റായിരുന്നു,
നിന്റെ ചിറകുകളില്‍
പ്രേമത്തിന്റെ സ്വപ്നങ്ങളായിരുന്നു,”
1
തണല്‍ തേടി
ആതിര ബസ്
കാത്തു നിന്നു.
അതൊരു
വിജനമായ നിരത്തായിരുന്നു. നിറയെ ശിഖരങ്ങളുള്ള ഒരു ആലിനു
കീഴെയായിരുന്നു അവള്.
ഉച്ചവെയില്‍
അവളെ ചുട്ടു പൊള്ളിക്കാനെന്നവണ്ണം ശക്തിയാര്ജ്ജിച്ചുനിന്ന സമയമായിരുന്നു അത്.
അവള് ആലിനോട് ചേര്‍ന്നു നിന്നു.
നിരത്തിനിരുവശവും
കാട്ടുചെടികള്‍ നിരന്നുനിന്നു. ഓരോന്നും നിശ്ചിതമായ അകലം പാലിച്ചിരുന്നു.
ഏതോ
ഉഷ്ണമേഖലയിലാണ് താനെന്നു അവള് മനസ്സിനോട് പലവട്ടം പറഞ്ഞു.
അവള്
ആകാശത്തിന്റെ ഘനനീലിമയെ ഉറ്റുനോക്കി. ആകാശത്തില്‍ മേഘങ്ങള്‍
ഇല്ലായിരുന്നു. പ്രശാന്തമായ, നിശ്ചലമായ ആകാശം. കണ്ണടച്ചാല്‍ മനസ്സില്‍
നിറയുന്ന അപാരത.
ചെടികള്‍
നഗ്നരായിരുന്നു. നോക്കെത്താ ദൂരം നിരന്നു നില്ക്കുന്ന ചെടികള്‍. കൂടിയാല്‍
ഒരാള്‍പൊക്കം. അവയ്ക്ക് ശിഖരങ്ങള്‍ മാത്രമേയുള്ളൂ.
ആകാശത്തിലൂടെ
ഒരു പക്ഷിയെങ്കിലും പറക്കാന്‍ അവള് കൊതിച്ചു.
വടക്കോട്ട്
നീണ്ടു പോകുന്ന സാധാരണ ഗ്രാമപാത. അതങ്ങനെ നേരെ നീണ്ടു കിടക്കുകയാണ്.
അതെവിടെവച്ചാണ്
തിരിയുന്നതെന്ന് അവള് ആലോചിച്ചു. ചിലപ്പോള്‍ കിലോമീറ്ററുകളോളം ഇങ്ങനെ
നേരെത്തന്നെ ആയിരിക്കും.
അവള്
കര്‍ചീഫെടുത്ത് നെറ്റിയിലെ വിയര്‍പ്പൊപ്പി. ബാഗ് മാറോടു കുറേക്കൂടി ചേര്‍ത്ത് പിടിച്ചു.
ആലിനെ മുട്ടിയുരുമ്മിയെന്ന മട്ടില്‍ നിന്നു.
വഴി അവള്
നില്ക്കുന്ന ആലിനു മുന്നില്‍വച്ചു രണ്ടായി പിരിയുന്നു. ഒന്ന് പടിഞ്ഞാറ് ഭാഗത്തേക്ക്
പോകുന്നു, കാട്ടുചെടികളുടെ ഇടയിലൂടെ. അതിലൂടെയാണ് താന്‍ വന്നതെന്ന്
അവളോര്‍ത്തു. അവള് ചുറ്റും കണ്ണോടിച്ചു. എവിടെ രാജശേഖരന്? തന്റെ കണ്ണില്‍
നനവുണ്ടെന്നു അവളറിഞ്ഞു.
മറ്റൊന്ന്,
തെക്ക് കിഴക്കോട്ടു. അത് വീതി കുറഞ്ഞതാണ്. അവള് അങ്ങോട്ട് തന്നെ നോക്കിനിന്നു,
ആരെയോ പ്രതീക്ഷിച്ച്.
അവളുടെ
മൂക്കിന്തുമ്പില് ഒരു തുള്ളി വിയര്‍പ്പു താഴേക്ക് വീഴാന്‍ വെമ്പി നിന്നു. അതിനു
മുകളിലായി പൊടിഞ്ഞ വിയര്‍പ്പുതുള്ളി അതിനോട് ചേര്‍ന്നതോടെ താഴേക്കു വീണു.
അവളുടെ
കീഴ്ചുണ്ടില്‍ വീണു, താടിയിലൂടെ, കഴുത്തിലൂടെ ഒഴുകി അവളുടെ സാരിക്കുള്ളില്‍
ഒളിച്ചു.
അവള്
ശ്വാസം വലിച്ചു വിട്ടു. വീണ്ടും കര്ചീഫെടുത്തു വിയര്‍പ്പൊപ്പി.
ചക്രവാളത്തോളം
നീണ്ടുപോകുന്ന വഴിയിലേക്ക് അവള് നോക്കി.
അവള്
വെളുത്ത സാരി ധരിച്ചിരുന്നു. അവള്
സുന്ദരിയായിരുന്നു.
സൂര്യനെ
മറയ്ക്കാനെന്നവണ്ണം ചില മേഘക്കീറുകള്‍ ആകാശത്ത് തെന്നിനീങ്ങി.
അവള്
വഴിയുടെ അങ്ങേയറ്റത്ത് ബസ് കണ്ടു. ആലിന്റെ നിഴലില്‍ നിന്നും അവള് പതുക്കെ
പുറത്ത് വന്നു.
അവള് കൈ
നീട്ടി.
ബസ്
അവള്‍ക്കരികില്‍ നിര്‍ത്തി. കിളി ഡോര്‍ തുറന്നു. അയാള്‍ ഇറങ്ങാതെ ഒരരികോട് ചേര്‍ന്ന് നിന്നു.
അവള്
പരമാവധി അയാളെ സ്പര്‍ശിക്കാതിരിക്കാന്‍ , ഒതുങ്ങി ബസ്സിനുള്ളിലേക്ക് കയറി.
കണ്ടക്ടറുടെയും ഡ്രൈവറുടെയും കണ്ണുകള്‍ അവളെ ആപാദചൂഡം
ഉഴിഞ്ഞു. അവളുടെ ശരീരത്തിന്റെ അഴകളവുകളില്‍ അവരുടെ കണ്ണുകള്‍ ഉടക്കി. അവിശ്വസനീയം
എന്നവരുടെ മനസ്സ് പറഞ്ഞു.
ബസ്സില്‍
അവളെക്കൂടാതെ നാലുപേരെ ഉണ്ടായിരുന്നുള്ളൂ. നിറയെ ഒഴിഞ്ഞ സീറ്റുകള്‍.
അവള് ഒന്നില്‍
ഇരുന്നു.
കിളി
ബെല്ലടിച്ചു. ബസ് ചലിച്ചു തുടങ്ങി. അവള് ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി, ആരെയും
കാണുന്നുണ്ടോ?
പിന്നില്‍
ഗ്രാമീണപാതയുടെ പൊടിയില്‍ എല്ലാം അപ്രത്യക്ഷമായി.
കണ്ടക്ടര്‍
അവളുടെ സീറ്റിനോട് ചേര്‍ന്ന് ചാരിനിന്നു അവളുടെ നേരെ കൈനീട്ടി. അവള് കാശെടുത്ത്
കൊടുത്തു, സ്ഥലം പറഞ്ഞു.
അയാള്‍
ടിക്കറ്റും ബാക്കിയും കൊടുത്തു.
അയാള്‍
അടുത്തുള്ള സീറ്റില്‍ ഇരുന്നു. കിളിയും അയാള്‍ക്ക് മുന്നിലുള്ള സീറ്റിലിരുന്നു. രണ്ടുപേരും അവളെ വ്യക്തമായി കാണത്തക്കവിധമാണ് ഇരുന്നത്.
അവര്‍ എന്തോ
പന്തിയില്ലാത്തതുപോലെയാണ് അവളെ നോക്കിയത്. അവര്‍ വ്യക്തമായും ഓര്‍ത്തു.
അവള്
വന്നപ്പോള്‍ ഒറ്റയ്ക്കായിരുന്നില്ല. ഒരു ചെറുപ്പക്കാരനും കൂടെയുണ്ടായിരുന്നു. ഇവര്‍
തമ്മില്‍ എപ്പോഴാണ് പിരിഞ്ഞത്.
അവര്‍
പരസ്പരം നോക്കി.
ബസ്
ജീവനക്കാരെയും അവളെയും കൂടാതെ ബസ്സില്‍ ഒരു ചെറുപ്പക്കാരന് കൂടി ഉണ്ടായിരുന്നു.
2
ആതിര
അവള്
ഓര്‍ക്കുകയായിരുന്നു.
ആദ്യമായി
ഇവിടെ വന്നത്. ഒപ്പം രാജശേഖരനും ഉണ്ടായിരുന്നു.
അയാളാണ്
ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. വിവരണങ്ങള്‍ കേട്ടപ്പോള്‍
മനോഹരമാണെന്ന് ധരിച്ചു.
ധാരണ
തെറ്റായിരുന്നില്ല. ആദ്യകാഴ്ചയില്‍ തന്നെ ഇഷ്ടപ്പെട്ടു. കൂടുതല്‍ ഇഷ്ടമായത്
കുറേക്കൂടി അകത്തേക്ക് കയറിയപ്പോഴാണ്.
അന്നും ഇതേ
ബസ്സിലാണ് വന്നത്. ഈ റൂട്ടില്‍ ഈ ബസ് മാത്രമേയുള്ളൂവെന്നു രാജശേഖരന് പറഞ്ഞു.
അന്നും ഇതേ
ജീവനക്കാര്‍. യാത്രക്കാരായി തങ്ങള്‍ രണ്ടുപേര്‍.
രാജശേഖരനോട് കണ്ടക്ടര്‍
പറഞ്ഞത് അവളോര്‍ത്തു.
വല്ലപ്പോഴുമേ
യാത്രക്കാര്‍ ഉണ്ടാവൂ. എങ്കിലും ഡിപ്പോയില്‍നിന്നു മാസാമാസം ശമ്പളം കൃത്യമായി
കിട്ടും. അതുകൊണ്ട് ഒരു ദിനചര്യ പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു.
യാത്രയ്ക്കിടയില്‍
എപ്പോഴോ അയാള്‍ വീണ്ടും പറഞ്ഞു.
ഈ സ്ഥലം
ചിലപ്പോള്‍ ഒരു പ്രേതഭൂമിയെപ്പോലെ തോന്നിക്കും. ഒരു പക്ഷിയെയോ, ഒരു ജന്തുവിനെയോ
എന്തിനു ഒരു കീടത്തെയോ കാണാന്‍പോലും കിട്ടില്ല ഇവിടെ.
അവള്‍ക്കു
പേടി തോന്നി.
അവള് ആ
സ്ഥലത്തെക്കുറിച്ച് രാജശേഖരന് നല്കിയ വിവരണങ്ങള്‍ ഓര്‍ത്തു.
ഈ
സ്ഥലത്തിനു വ്യക്തമായ പേരില്ല. അല്ലെങ്കില്‍ ഞാന്‍ കേട്ടിട്ടില്ല. ഐതീഹ്യങ്ങളില്പ്പോലും ഈ സ്ഥലത്തിനു പേരില്ല.
ശ്മശാനഭൂമി
എന്നൊരു വിളിപ്പേര് ഐതീഹ്യങ്ങളില്‍ ഈ സ്ഥലത്തിനുണ്ടെന്നു രാജശേഖരന് അവളോട് പറഞ്ഞില്ല.
അദൃശ്യമായ
ഒരു പ്രദേശം. അധികമാരും ഇവിടേയ്ക്ക് വരാറില്ല. പ്രകൃതി തന്റെ എല്ലാ സൌന്ദര്യവും
അലിയിച്ചുചേര്‍ത്ത് സൃഷ്ടിച്ച സ്ഥലം. ഒറ്റവാക്കില്‍ മനോഹരം. ഗന്ധര്വലോകംപോലെ
സുന്ദരം.
അത്
പറയുമ്പോള്‍ രാജശേഖരന്റെ കണ്ണുകളിലെ തിളക്കം അവള് ശ്രദ്ധിച്ചു.
ഐതീഹ്യങ്ങള്‍
ഇങ്ങനെ പറയുന്നു.
സന്ധ്യയ്ക്കുമുമ്പേ
ഇവിടെ ഇരുള് പരക്കാന്‍ തുടങ്ങും. അരനാഴികയ്ക്കുള്ളില് അന്ധകാരം നിറയും.
വിനാഴികകള്‍ കഴിഞ്ഞാല്‍ കോടമഞ്ഞ് നിറയും.
പിന്നെ,
അല്പസമയം നിര്‍ത്തിയിട്ടാണ് രാജശേഖരന് തുടര്‍ന്നത്. എന്തോ ഒന്ന് അയാള്‍ മന:പൂര്‍വ്വം
വിട്ടുകളഞ്ഞതായി അവള്‍ക്കു തോന്നി.
ബ്രാഹ്മമുഹൂര്ത്തത്തിനുമുമ്പേ ഇവിടെ വെളിച്ചം വീണിരിക്കും. ചുരുക്കത്തില്‍ രാത്രി പെട്ടെന്ന് വരുന്നു, പെട്ടെന്ന്
പോകുന്നു, വളരെ പെട്ടെന്ന്.
ഈ
സ്ഥലത്തെക്കുറിച്ച് എനിക്കറിയാവുന്നതെല്ലാം ഞാന്‍ പറഞ്ഞു കഴിഞ്ഞു.
രാജശേഖരന് പറഞ്ഞു.
ഈ
സ്ഥലത്ത് കാലുകുത്തിയിട്ടുള്ളവരില് ഒരാള്‍പോലും തിരിച്ചു പോയിട്ടില്ല എന്ന സത്യം രാജശേഖരന് അവളില്‍ നിന്ന് മറച്ചു വച്ചു.
അവള്‍ക്കു
തോന്നിയത് കൌതുകമാണ്.
രാജശേഖരന്റെ
ചുമലിലേക്ക് അവള് ചാരിക്കിടന്നു. പിന്നെ, പുറത്തേക്ക് കണ്ണുനട്ടിരുന്നു.
ഒരു
സമതലപ്രദേശത്തുകൂടിയാണ് ബസ് പൊയ്ക്കൊണ്ടിരുന്നത്. അന്തമില്ലാത്ത ഒരു
മരുഭൂവാണെന്ന് അവള് വിചാരിച്ചു.
ഒരു കൂറ്റന്‍
വൃക്ഷം അവള് കണ്ടു. ആകാശത്തോളം വളര്‍ന്നു നില്ക്കുന്ന ഒന്ന്. ആ
സമതലപ്രദേശത്തു അവള് ആകെ കണ്ട മരം അതായിരുന്നു.
ഈ
ലോകത്ത് ഇപ്പോള്‍ താനും രാജശേഖരനും മാത്രമേയുള്ളൂ എന്നവളുടെ മനസ്സ് പറഞ്ഞു.
അവള് രാജശേഖരനെ
നോക്കി. അയാള്‍ ഉറങ്ങുകയാണ്, ഒരു കൊച്ചുകുഞ്ഞിനെപ്പോലെ.
കണ്ടക്ടര്‍
അവളുടെ അരികില്‍ വന്നു മന്ത്രിച്ചു.
സൂക്ഷിക്കണം.
ഒരു
ഞെട്ടലോടെ അവള് അയാളെ നോക്കി.
ഈ നാട്ടില്‍
വന്നിട്ടുള്ള മനുഷ്യരില്‍ ഇയാള്‍ മാത്രമേ തിരിച്ചു പോയിട്ടുള്ളൂ.
രാജശേഖരന് ഇതിനു
മുമ്പ് ഇവിടെ വന്നിട്ടുണ്ട്. അതവള്‍ക്കറിയാം.
അവളുടെ
നെറ്റിയില്‍ ചുളിവുകള്‍ വീണു.
ഞങ്ങള്‍ ഈ
ബസില്‍ നിന്നിറങ്ങാറില്ല. അതുകൊണ്ട് ഞങ്ങള്‍ക്കൊരു കുഴപ്പവും ഉണ്ടായിട്ടില്ല. ഇതൊരു
ശപിക്കപ്പെട്ട പ്രദേശമാണ്.
അയാളുടെ
ശബ്ദം വളരെ നേര്‍ത്തതായിരുന്നു.
ബാക്കിയുള്ളവര്ക്കെന്തുപറ്റി
എന്നവള്‍ക്ക് ചോദിച്ചറിയണമെന്നുണ്ടായിരുന്നു. പക്ഷെ, അവള് ചോദിച്ചില്ല.
ചോദിച്ചാലും
അയാള്‍ പറയുമായിരുന്നില്ല. കാരണം, അതയാള്‍ക്ക് അറിയുമായിരുന്നില്ല.
അവള്
വീണ്ടും രാജശേഖരനെ നോക്കി. എത്ര ശാന്തനായിട്ടാണ് അയാള്‍ ഉറങ്ങുന്നത്.
കണ്ടക്ടര്‍
തന്റെ സീറ്റില്‍ പോയിരുന്നു.
3
രാജശേഖരന്
അവള്
ജാലകത്തിലൂടെ ആ സമതലം കണ്ടു.
ബസ്സിന്റെ ജനലിനു പുറത്ത്
ആകാശം വലുതാവുകയായിരുന്നു. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍
ആകാശം മാത്രമായി. അനന്തതയുടെ അപാരത അനാവൃതമായ സൌന്ദര്യമായി
അവളുടെ കാഴ്ചയ്ക്ക് മുന്നില്‍ നിറഞ്ഞു.
ദൂരെ, കാഴ്ചയുടെ അങ്ങേയറ്റത്ത്
ആകാശത്തോളം വളര്‍ന്നു നില്ക്കുന്ന വടവൃക്ഷം.
* *
* * *
ബസ് നിന്നു.
അവള്
മയങ്ങുകയായിരുന്നു.
നീ
സ്വപ്നം കാണാറുണ്ടോ?
ആരോ
ചോദിച്ചതുപോലെ അവള്‍ക്കു തോന്നി.
താന്‍
കേട്ടത് ഒരു പുരുഷ ശബ്ദമാണെന്ന് അവള് ഓര്‍ത്തു. ആരാണ്? വീണ്ടും മനസ്സില്‍ അതെ
ചോദ്യം.
നീ
സ്വപ്നം കാണാറുണ്ടോ?
സ്നേഹസാന്ദ്രമായ
പുരുഷശബ്ദം. അതൊരു കാമുകന്റെതാണെന്ന് അവളറിഞ്ഞു.
പിന്നെ,
അവള് കേട്ടു, ഒരു കാമുകിയുടെ ചിരിയുടെ ശബ്ദം. അതില്‍ നിറഞ്ഞുനില്ക്കുന്ന പ്രണയവും
അവളറിഞ്ഞു.
ഉവ്വെന്നു
അവളുടെ ഹൃദയം മന്ത്രിച്ചു.
അവളുടെ
ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
രാജശേഖരന് അവളെ
തന്റെ തോളില്‍ നിന്നുമുയര്‍ത്തി, കവിളില്‍ മെല്ലെ തട്ടി. അവള് ഉണര്‍ന്നു.
ഇറങ്ങാം.
അവള്
എഴുന്നേറ്റു. അവന്റെ കൈ പിടിച്ചു ബസില്‍ നിന്നുമിറങ്ങി. ബസ്സിലുള്ളവരുടെ നോട്ടം
തന്റെ മേലാണെന്നു അവളറിഞ്ഞു.
ബസ്
ഗ്രാമീണപാതയുടെ പൊടി മുഴുവന്‍ അവരുടെ മേലേക്ക് ചിതറിച്ചു അകന്നു പോയി.
അവള്
കുറച്ചു സമയം ബസ്സിനെത്തന്നെ നോക്കി നിന്ന്, അതെവിടെ തിരിയുന്നു എന്നറിയാന്‍.
പാതയ്ക്ക് അന്തമില്ലെന്നു കണ്ടു അവള്‍ക്കു നിരാശ തോന്നി. ബസ് ഒരു പൊട്ടു പോലെ
കണ്ണില്‍നിന്ന് മറഞ്ഞു.
ഗ്രാമത്തിന്റെ
പ്രശാന്തവും സുഖശീതളവുമായ കാറ്റു അവളുടെ മുഖം തഴുകി. കാറ്റിന്
തണുപ്പുണ്ടായിരുന്നു.ആകാശം അതിന്റെ പൂര്ണ്ണസൌന്ദര്യത്തോടെ അനാവൃതമായിക്കിടന്നു.
ഇരുവശവും
കാട്ടുചെടികള്‍. ചക്രവാളത്തോളം അതങ്ങനെ
കിടക്കുന്നു.
നിരത്തിനപ്പുറത്തു ഒരാല്‍മരം.
ഇളംകാറ്റു അവളെ തലോടിക്കൊണ്ടിരുന്നു.
ആലിനടുത്തായി കാട്ടുചെടികള്‍ക്കിടയിലൂടെ
വീതികുറഞ്ഞ വഴി അവള് കണ്ടു.
മനോഹരം.
അവള്
പറഞ്ഞു.
രാജശേഖരന് ചിരിച്ചു.
എത്ര
കാലങ്ങളുടെ പഴക്കം കാണും ഈ ഗ്രാമത്തിന്? എത്ര നൂറ്റാണ്ടുകളുടെ
പഴക്കം. താനെതോ സ്വപ്നലോകത്താണെന്ന് അവള്‍ക്കു തോന്നി.
വരൂ.
രാജശേഖരന് ഇടുങ്ങിയ
പാത ലക്ഷ്യമിട്ടു നടന്നു. അവള് പിന്നാലെയും.
വീതികുറഞ്ഞ
പാത അവര്‍ക്ക് മുന്നില്‍ നഗ്നമായിക്കിടന്നു. അവള് ദൂരേയ്ക്ക് നോക്കി. നീണ്ടുപോകുന്ന
പാത. അങ്ങേയറ്റം ദീര്‍ഘമായ ശൂന്യത.
ഞാനിപ്പോള്‍
വരാം.
അയാള്‍
ചെടികള്‍ക്കിടയിലേക്ക് കയറിപ്പോയി.
അവള്
പതിയെ മുന്നോട്ടു നടന്നു.
തന്നെ
ആരോ ശ്രദ്ധിക്കുന്നുവെന്നു അവള്‍ക്കു തോന്നി. അവള് തിരിഞ്ഞു നോക്കി.
അല്പമകലെ
ഒരു കഴുകന്.
ഈ സ്ഥലം ചിലപ്പോള്‍ ഒരു പ്രേതഭൂമിയെപ്പോലെ തോന്നിക്കും. ഒരു പക്ഷിയെയോ, ഒരു ജന്തുവിനെയോ എന്തിനു ഒരു കീടത്തെയോ കാണാന്‍പോലും കിട്ടില്ല ഇവിടെ. അവള് രാജശേഖരന്റെ വാക്കുകള്‍ ഓര്‍ത്തു.അവള്‍ക്കു പേടി തോന്നി.
ഈ സ്ഥലം ചിലപ്പോള്‍ ഒരു പ്രേതഭൂമിയെപ്പോലെ തോന്നിക്കും. ഒരു പക്ഷിയെയോ, ഒരു ജന്തുവിനെയോ എന്തിനു ഒരു കീടത്തെയോ കാണാന്‍പോലും കിട്ടില്ല ഇവിടെ. അവള് രാജശേഖരന്റെ വാക്കുകള്‍ ഓര്‍ത്തു.അവള്‍ക്കു പേടി തോന്നി.
സായാഹ്നത്തിന്റെ
വരവറിയിച്ചുകൊണ്ട് ഒരു തണുത്ത പൊടിക്കാറ്റു അവളെ കടന്നു പോയി. അവള് മുന്നോട്ടു
നോക്കി.
ഇടതു
വശത്ത് ഇടുങ്ങിയ ഒറ്റയടിപ്പാത അവള് കണ്ടു. ഇരുവശവും ഇടതൂര്‍ന്നു നില്ക്കുന്ന
മരങ്ങള്‍.
ആതിരേ.
രാജശേഖരന് വിളിച്ചു.
അവള് ഞെട്ടിത്തിരിഞ്ഞു നോക്കി.
അയാള്‍ ചോദ്യഭാവത്തില്‍
ശിരസ്സിളക്കി.
ഓ,
ഒന്നുമില്ല.
എവിടെ
കഴുകന്? അവള് ഒന്നും കണ്ടില്ല.
വരൂ,
നടക്കാം.
അവര്‍
നടന്നു.
ആകാശം
ഇരുളുകയായിരുന്നു.
ഇലകളില്ലാതെ
നഗ്നരായി നില്ക്കുന്ന ചെടികള്‍ക്കിടയിലൂടെ അവര്‍ നടന്നു. ഭയാനകമായ
നിശ്ശബ്ദതയായിരുന്നു അവിടെ. അവള് ചീവീടുകളുടെ ശബ്ദത്തിന് കാതോര്‍ത്തു.
നായയുടെ ഒരിയിടലുകല്ക്കായി കൊതിച്ചു. കാറ്റില്‍ ഇലകളുടെ മര്മ്മരം സ്വപ്നം
കണ്ടു.
ഇല്ല.
നിശ്ശബ്ദത മാത്രം. ക്രൂരമായ നിശ്ശബ്ദത.
കുറെ, കുറെ
ദൂരം നടന്നു അവര്‍ വന്വൃക്ഷങ്ങള്ക്കിടയിലെത്തി. മാഞ്ഞുപോയ
ഒറ്റയടിപ്പാതയുടെ അസ്ഥികൂടം അവളെ നോക്കി പല്ലിളിച്ചു.
ഇരുള്
കനത്തു. ചെറുതായി മഞ്ഞു വീഴുന്നുണ്ടെന്ന് അവള്‍ക്കു തോന്നി.
അവള് രാജശേഖരന്റെ
കയ്യില്‍ അമര്‍ത്തിപ്പിടിച്ചു. അവന് അവളെ ചേര്‍ത്തുപിടിച്ചു നടന്നു.
കുറച്ചുകൂടി
കഴിഞ്ഞപ്പോള്‍ അവള്‍ക്കൊന്നും കാണാന്‍ കഴിയാതെയായി, മുന്നില്‍ നടക്കുന്ന രാജശേഖരനെപ്പോലും.
രാജശേഖരന് തന്നെ
എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോര്‍ത്ത് അവള് അത്ഭുതപ്പെട്ടു. അവളുടെ മനസ്സില്‍ പേടി
ഉണര്‍ന്നു.
ദൂരെ, അവള്
വെളിച്ചം കണ്ടു. മുന്നില്‍ രാജശേഖരനെയും.
ആ
വെളിച്ചത്തിനടുത്തെക്കാണോ രാജശേഖരന് തന്നെ കൊണ്ടുപോകുന്നതെന്ന് അവളുടെ അന്ത:രംഗം
ചോദിച്ചു.
ഇടിഞ്ഞു
പൊളിഞ്ഞ ഒരു ക്ഷേത്രത്തിന്റെ മുന്നിലാണ് അവരെത്തിയത്. ക്ഷേത്രകവാടം
പൂപ്പലില്‍ അപ്രത്യക്ഷമാണ്. ചുറ്റുമതില്‍ എന്നേ തകര്‍ന്നിരിക്കുന്നു.
തുറന്നുകിടന്ന
കവാടത്തിലൂടെ അവര്‍ അകത്തു കടന്നു.
ക്ഷേത്രാങ്കണത്തില്‍
നിറയെ പുല്ലും കാട്ടുചെടികളും മാത്രം. അങ്കണമധ്യത്തില്‍ ഒറ്റക്കല്ലില്‍
തീര്‍ത്ത ഏഴുതട്ടുള്ള വിളക്ക്. അതില്‍ ആയിരത്തിയൊന്നു നെയ്ത്തിരികള്‍
പ്രകാശിക്കുന്നു.
ആരാണിത്
തെളിച്ചതെന്നു അവളത്ഭുതപ്പെട്ടു.
രാജശേഖരന് അവളുടെ
കാതില്‍ മന്ത്രിച്ചു.
എന്നും ഇരുളാകുമ്പോള്‍ ഈ തിരികള്‍
പ്രകാശിച്ചു നില്ക്കും. വെളിച്ചം വീണുതുടങ്ങും മുമ്പേ കെടുകയും ചെയ്യും. ഏതു
കൊടുംമാരിയിലും മകരത്ത്തിലും മീനത്തിലും മഞ്ഞിലും ഇതേ പ്രകാശം നിലനില്ക്കുകയും
ചെയ്യും.
അവള് അവിശ്വസനീയതയോടെ രാജശേഖരനെ നോക്കി.
വിളക്കിനെ മറികടന്നു അവള്
ശ്രീകോവിലിനടുത്തെക്ക് നടന്നു.
ശ്രീകോവിലിനു മതില്‍ക്കെട്ടോ കവാടങ്ങളോ ഉണ്ടായിരുന്നില്ല. എല്ലാം എന്നോ തകര്‍ന്നു പോയിരുന്നു. മുന്നിലെ
കവാടത്തിന്റെ അടിത്തറയ്ക്ക് മുന്നിലായി രണ്ടു പൂര്‍ണ്ണകായപ്രതിമകള്‍
ഉണ്ടായിരുന്നു.
ക്ഷേത്രം കാക്കുന്ന
സാലഭഞജികകളാണവ.
രാജശേഖരന് പറഞ്ഞു.
അവ കാട്ടുചെടികളില്‍
മൂടിക്കിടക്കുകയായിരുന്നു.
അവിടെനിന്നു അവര്‍
പീഠത്തിന്മേലിരിക്കുന്ന ദേവീവിഗ്രഹം കണ്ടു.
ചൈതന്യമറ്റ വിഗ്രഹമായിരുന്നു
അത്.
വിഗ്രഹത്തിന്റെ ചുവട്ടില്‍ വാടാത്ത
കരിങ്കൂവളപ്പൂക്കള്‍ കണ്ടു അവള് അത്ഭുതപ്പെട്ടു.രണ്ടു വൃത്തരൂപങ്ങളിലായി
ഇരുപത്തേഴു മണ്‍ചെരാതുകള്‍ ശ്രീകോവിലിനെ പ്രകാശമാനമാക്കി. അവള്
രാജശേഖരനെ നോക്കി.
ദേവി മാത്രമേ പോയിട്ടുള്ളൂ. സാലഭഞജികകള് ഇപ്പോഴുമുണ്ട്.
രാവേറെയായിരുന്നു. അവള്‍ക്കു
ചെറുതായി തണുപ്പനുഭവപ്പെട്ടു.
ഇത് ഗന്ധര്വ്വയാമമാണ്.
രാജശേഖരന് അവളുടെ കാതില്‍ മന്ത്രിച്ചു.
പാലപ്പൂക്കളുടെ ഗന്ധം
അവള്‍ക്കനുഭവപ്പെട്ടു.
കിഴക്കുവശത്തായി ഒരു പാലമരം
നില്‍പ്പുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍വൃക്ഷം. വരൂ.
അവന് അവളെ പാലമരച്ചോട്ടിലേക്ക്
കൊണ്ടുപോയി.
പാല പൂത്തിരുന്നു. നിറയെ
പൂക്കള്‍. ഇടയ്ക്ക് ചിലത് പൊഴിയുന്നുമുണ്ട്.
മരച്ചോട്ടില്‍ ഒരാള്‍പൊക്കമുള്ള
പ്രതിമ അവള് കണ്ടു.
അത് ഒരു ഗന്ധര്‍വ്വന്റെ
പ്രതിമയാണ്. അവള് പ്രതിമയുടെ അടുത്തേക്ക് ചെന്നു.
പിന്നില്‍ അവള് രാജശേഖരന്റെ ശബ്ദം കേട്ടു.
നേര്‍ത്ത നിലാവുള്ള, ചെറുതായി മഞ്ഞു
പെയ്യുന്ന, ഇളം തണുപ്പുള്ള രാത്രിയില്‍ കാമുകിയുടെ മടിയില്‍ക്കിടന്നു അവളുടെ
മൃദുസ്പര്‍ശമേറ്റ്, സ്നിഗ്ധമായ അവളുടെ മുടിയിഴകള്‍ക്കിടയിലൂടെ
വിരലോടിക്കുന്നവന് എത്രയോ ഭാഗ്യവാനാണ്.
അയാള്‍ എന്താണ് ഉദ്ദേശിച്ചതെന്നു
അവള്‍ക്കു മനസ്സിലായില്ല.
4
ഗന്ധര്വന്
അവന് അവളോട് ഒരു കഥ പറഞ്ഞു. ഒരു
ഗന്ധര്‍വ്വന്റെ കഥ.
ഒരു അമാവാസി രാവില്‍,
ഗന്ധര്‍വ്വയാമത്തില്‍ പാല പൂത്തു നിന്ന്. ഒരു ദശാബ്ദത്തോളം
മരവിച്ചുനിന്നശേഷം പൊടുന്നനെയാണ് പാല പൂത്തത്. മരത്തെ പൂര്‍ണ്ണമായും
മറച്ചുകൊണ്ട് പാലപ്പൂക്കള്‍ നിറഞ്ഞു നിന്നു. പാലയുടെ ഗന്ധംകൊണ്ട് ഭൂമിയാകെ
ഉന്മത്തയായി നില്ക്കുന്ന യാമത്തിലാണ് ഗന്ധര്വ്വന് ആ വഴി വന്നത്. അതേ
നിമിഷത്തിലാണ് ദേവി തോഴിമാരൊത്ത് രാത്രി സഞ്ചാരത്തിനിറങ്ങിയത്. ഗന്ധര്‍വ്വനു
സര്‍വ്വാഭരണവിഭൂഷിതയായ, പ്രപഞ്ചത്തിന്റെ അഴകത്രയും ശരീരത്തില്‍
സമന്വയീകൃതയായ ആ സുരസുന്ദരിയെ സ്വന്തമാക്കണമെന്നു തോന്നി.
ഗന്ധര്വ്വന് അവളെ സമീപിച്ചു, തന്റെ
ഇംഗിതമറിയിച്ചു. അവള് ഗന്ധര്‍വ്വനെ അപമാനിച്ചു. ഗന്ധര്വ്വന്
കാമാപരവശനായിരുന്നു. അവന് തന്റെ കരുത്തു അവള്‍ക്കുമേല്‍ പ്രയോഗിച്ചു.
ദേവി അവനെ ശപിച്ചു
കല്പ്രതിമയാക്കി. ആയിരം കോടി സംവത്സരങ്ങള്‍ കല്പ്രതിമയായി ജീവിക്കട്ടെ
എന്ന ശാപം. ആണ്ടില്‍ കുറച്ചു നാള് മനുഷ്യനായി ജീവിക്കാം.ഗന്ധര്‍വ്വയാമത്തില്‍
പൂര്‍ണ്ണരൂപം സ്വീകരിക്കാന്‍ അനുവാദം.
അവള്‍ക്കു ഹൃദയത്തില്‍ ഗന്ധര്‍വ്വനോട്
സഹതാപം തോന്നി.
അവള് ഗന്ധര്‍വ്വന്റെ പ്രതിമയെ
കണ്ണെടുക്കാതെ നോക്കി നിന്നു.
ദേവി ക്ഷേത്രാങ്കണം വിട്ടു
മറ്റൊരിടത്തേക്ക് പോയി. കാലങ്ങള്‍ കഴിഞ്ഞതോടെ ക്ഷേത്രവും പരിസരവും
നാശമായി. ദേശമാകെ ശപിക്കപ്പെട്ടതായി.
ഗന്ധര്‍വ്വനു രാജശേഖരന്റെ ഛായയാണെന്ന് അവള്
വിചാരിച്ചു.
അവള് പതുക്കെ
പ്രതിമയ്ക്കടുത്തെക്ക് ചുവടുകള്‍ വച്ചു.
മനസ്സില്‍ ആരോ തന്നെ
വിലക്കുന്നതായി അവള്‍ക്കു തോന്നി. ഗന്ധര്‍വ്വനെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ അവള് നിന്നു.
തനിക്കു ചുറ്റും ഒരു പ്രകാശവലയം രൂപം കൊള്ളുന്നതായി അവളറിഞ്ഞു. ചൂടുള്ള
നിശ്വാസം തന്റെ മുഖത്തെ ആവരണം ചെയ്യുന്നതുപോലെ അവള്‍ക്കു തോന്നി. ഗന്ധര്വ്വനേത്രം രണ്ടു തവണ ചിമ്മിയതായി അവള് കണ്ടു.
അവള് തിരിഞ്ഞു നോക്കി. രാജശേഖരന് അവിടെ
ഉണ്ടായിരുന്നില്ല.
5
സ്വപ്നങ്ങളുടെ
താഴ്വര
ആതിര ജാലകത്തിലൂടെ ആ കൂറ്റന്‍
വൃക്ഷത്തെ നോക്കിയിരുന്നു. ആകാശത്തെ താങ്ങി നിര്‍ത്തുകയാണ് അതെന്നു
അവള്‍ക്കു തോന്നി.
ഗന്ധര്വ്വവിഗ്രഹത്തിനു മുന്നില്‍ താന്‍
മോഹാത്സ്യപ്പെട്ടതോര്മ്മയുണ്ട്. പിന്നീടെന്തു സംഭവിച്ചെന്നു അവള് ചിന്തിച്ചു.
പ്രകാശം കണ്ണുകളില്‍ വീണപ്പോളാണ് ഉണര്‍ന്നത്. ഗന്ധര്വ്വന് തന്റെ ശരീരം അറിഞ്ഞെന്നു
അവള്‍ക്കു മനസ്സിലായി.
പ്രതിമയ്ക്ക് പിന്നിലായി ദൂരെ
ഷഡ്കോണാകൃതിയില്‍ ഒരു കല്‍മണ്ഡപം അവള് കണ്ടു. അതിലിരിക്കുന്ന കഴുകനെയും.
എവിടെ രാജശേഖരന്?
അവളെഴുന്നേറ്റു ഓടി.
പിന്‍സീറ്റിലിരുന്ന ചെറുപ്പക്കാരന്
അവളുടെ തൊട്ടു പിന്നില്‍ വന്നിരുന്നു. കണ്ടക്ടറും കിളിയും പരിഭ്രാന്തരായതുപോലെ
അവള്‍ക്കു തോന്നി.
അവള്‍ക്കു രാജശേഖരന്റെ ഗന്ധം
തന്റെയരികിലുള്ളതുപോലെ തോന്നി. കണ്ടക്ടര്‍ക്കും കിളിയ്ക്കും പാലപൂത്ത
ഗന്ധമാണ് തോന്നിയത്.
വരുന്നോ, എന്റെ കൂടെ?
രാജശേഖരന്റെ ശബ്ദം.
അവള് തിരിഞ്ഞു നോക്കി. രാജശേഖരന്
അറിയാതെ, സ്വയമറിയാതെ അവള് ചോദിച്ചു.
എങ്ങോട്ട്?
ദൂരേയ്ക്ക്.
അവന് കൈനീട്ടി.
അബോധാവസ്ഥയിലെന്നപോലെ അവള്
അവന്റെ കൈ പിടിച്ചു.
അവന് ബസ് നിര്‍ത്താന്‍ ആംഗ്യം കാട്ടി.
കിളി ബെല്ലടിച്ചു. ബസ് നിന്നു.
അവന്, ഒപ്പം അവളും എഴുന്നേറ്റു.
അവന് മുമ്പേ നടന്നു. അവന്റെ കൈ
പിടിച്ചു അവളും. ബസ്സിലുള്ളവര്‍ ചകിതരായിരുന്നു. ഇനിയെന്ത് സംഭവിക്കും എന്ന്
അവര്‍ക്കറിയാമെന്നത് പോലെ.
അവള് ഒന്നുമറിയുന്നില്ലായിരുന്നു.
അവര്‍ ബസില്‍ നിന്നുമിറങ്ങി.
കിളി ബെല്ലടിച്ചു. അവരെ അവിടെ
വിട്ടിട്ടു ബസ് മുന്നോട്ടു കുതിച്ചു.
അവര്‍ തിരിച്ചു നടന്നു.
എത്രനേരം.
ഒടുവില്‍ ആ പഴയ ആലിനു ചുവട്ടിലെത്തി.
അവള് ഭീതിയോടെ അവനെ നോക്കി. അവന്
ചിരിച്ചു.
നമ്മളെങ്ങോട്ടാണ് പോകുന്നത്?
ദൂരെ ദൂരെ ഒരു താഴ്വാരത്ത്.
അവിടെ നമ്മുടെ സ്വപ്നങ്ങളും നമ്മളും മാത്രം.
അവന് നടന്നു. ചക്രവാളത്തോളം
നീണ്ടുപോകുന്ന ആ പാതയുടെ അങ്ങേയറ്റത്തേക്ക് .
അവള് കൂടെയുണ്ടായിരുന്നു. അവള്
അവന്റെ കയ്യില്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
*****



