Pages

18 August 2004

ഭാവനം

ഞാനോര്‍ക്കുന്നു 
നിന്‍റെ ഇളം മിഴികളെ 
എന്നോട് സംസാരിച്ച നിന്‍റെ ചുണ്ടുകളെ  
അവയ്ക്കിടയില്‍ തിളങ്ങി നിന്ന പുഞ്ചിരിയെ 
അങ്ങനെ നിന്നെയും .

ഞാന്‍  കേള്‍ക്കുന്നു,
എന്നെ പ്രണയിച്ച നിന്‍റെ മൃദു നിശ്വാസങ്ങളെ
എനിയ്ക്കായ്‌ തുടിച്ച നിന്‍റെ ഹൃദയത്തെ
എവിടെയോ നിനക്കായ്‌ പാടിയ സിതാറിനെ,  
അങ്ങനെ നിന്നെയും .

07 August 2004

പ്രണയോന്മാദം


ഇരവിന്‍റെ  യാമങ്ങളില്‍ പെയ്ത 
മഴയുടെ സ്വപ്‌നങ്ങള്‍ ഞാനറിഞ്ഞു.
അവളുടെ കനവുകളില്‍ വിടര്‍ന്നു നിന്ന 
മുഖം ഞാന്‍ കണ്ടു.
അവളുടെ ഹൃദയത്തിന്‍റെ താളം
എന്‍റെ ഉള്ളിലാണെന്നു ഞാന്‍ കേട്ടു.

അവളുടെ തണുത്ത കൈവിരലുകള്‍ 
എന്‍റെ കൈക്കുള്ളിലായിരുന്നു.
അവള്‍ എന്‍റെ സമീപത്തായിരുന്നു.

അവളുടെ നിശ്വാസം എന്‍റെ മുഖത്ത്
പതിയുന്നുണ്ടായിരുന്നു.
നേര്‍ത്ത മന്ദമാരുതന്‍ ഞങ്ങളെ 
തഴുകുന്നുണ്ടായിരുന്നു.
********************