Pages

30 June 2019

പെരുമലയപ്പന്‍

 
നിന്‍റെ തിരുനെറ്റിയില്‍ ഉദയസൂര്യനെക്കാണുന്നു ഞാന്‍

നിന്‍ തിരുമുലക്കണ്ണുകളില്‍ നക്ഷത്രങ്ങളെയും















പ്രഭു



അന്ന് കാലം തെറ്റി മഴ പെയ്തു.
ആകാശം ഇരുണ്ടിരുന്നു.
വെളുപ്പിനു പെയ്തു തുടങ്ങിയതാണ്‌. വൈകുന്നേരമായിട്ടും മഴ തോര്‍ന്നിരുന്നില്ല.
പ്രഭു മഴയത്തിറങ്ങി നടന്നു. തുള്ളിക്കൊരു കുടം കണക്കു മഴ പെയ്തു.
ലോകം മുഴുവനും മഴ പെയ്യുകയാണെന്നു അവനു തോന്നി. നനഞ്ഞ പ്രകൃതി.ഒരു ജീവിയെപ്പോലും കാണാനില്ല.ആകെ താന്‍ മാത്രം.എല്ലാം ഇണകളോടൊപ്പം കൂട്ടിലായിരിക്കും.
അവൻ ആഞ്ഞു ശ്വാസം വലിച്ചു. മഴയുടെ ഗന്ധം. നനഞ്ഞ ഭൂമിയുടെ ഗന്ധം. കാമത്തിന്റെ ഗന്ധം. അവനു എന്തെന്നില്ലാത്ത ഉണർവ് തോന്നി.
എത്ര സമയം നടന്നെന്നു അവനു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. അവൻ ബസ്സ്‌ സ്റ്റോപ്പിലെത്തിയിരുന്നു.
ബസ്സ്‌ സ്റ്റോപ്പിലെ വെയ്റ്റിങ്ങ് ഷെഡിനു കീഴിൽ അവൻ അഭയം തേടി. ഷർട്ടൂരി പിഴിഞ്ഞു. അവന്റെ ദൃഡമായ മാംസപേശികൾ കാണാൻ ആകാശം കണ്ണ് ചിമ്മി.
തല തുവർത്തി വീണ്ടും പിഴിഞ്ഞു. പിന്നെ, അവൻ ഷർട്ടിട്ടു.
മഴ കനത്തുകൊണ്ടേയിരുന്നു. ആകാശം രാത്രിയിലെന്നപോലെ ഇരുണ്ടു.
ഒരു മണിക്കൂറോളം ചോരുന്ന വെയ്റ്റിങ്ങ് ഷെഡ്ഡിനു കീഴിൽ അവനിരുന്നു.മഴയുടെ താളം മൃദുവാകുന്നതു അവനറിഞ്ഞു.
പിന്നെയും കുറെ കഴിഞ്ഞു, അവൻ ബസ്സിന്റെ ഹോണടി കേട്ടു.
അവൻ അനങ്ങിയില്ല.
അവനു മുന്നിൽ ബസ്സ്‌ നിർത്തി. ആ നിമിഷം മഴ കനത്തു.
ബസ്സിൽ നിന്നും രണ്ടു പേർ പുറത്തിറങ്ങി. അവൻ അരുണയെ കണ്ടു. അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു ബാഗ്‌ വാങ്ങി. പിന്നിൽ നിലീനയെയും അവൻ കണ്ടു.
തന്റെ ഉള്ളിൽ ഒരു കടൽ ഇളകി മറിയുന്നു ണ്ടെന്നു അവനു തോന്നി.
പോകാം. അവൻ പറഞ്ഞു.
ഇത് പ്രഭു, അരുണ നാണത്തോടെ പറഞ്ഞു. പിന്നിലേക്ക്‌ തിരിഞ്ഞു മന്ത്രിച്ചു.
ഇത് നിലീന. എന്റെ കൂട്ടുകാരി.
നിലീന അരുണയുടെ കവിളിൽ മെല്ലെ തട്ടി.
അരുണ മന്ത്രിച്ചു. പ്രഭുവിനും എനിക്കും മഴ ജീവനാണ്. നിന്റെ കാര്യം ഞാൻ പറഞ്ഞിരുന്നില്ല. പക്ഷെ, എന്തോ ഇതൊരു വല്ലാത്ത മഴ തന്നെ.
പ്രഭു രണ്ടു നിമിഷം കൂടി നിലീനയെ നോക്കിയ ശേഷം കണ്ണുകൾ പിൻ വലിച്ചു.
നടക്കാം.
ഇരുൾ വീണ ഗ്രാമ വീഥിയിലൂടെ അവർ നടന്നു. മുന്നില് അരുണ, നടുവിൽ നിലീന, പിന്നിൽ അവളെത്തന്നെ കണ്ണുകളിൽ ആവാഹിച്ചു പ്രഭു.
അരുണ കൊച്ചു കുട്ടികളെപ്പോലെയായി. അവൾ മഴയിൽ തുള്ളിക്കളിച്ചു. നിലീന നനഞ്ഞ പ്രകൃതിയുടെ സൗന്ദര്യം നുകരുകയായിരുന്നു.
മഴയിൽ മൂവരും നനഞ്ഞു കുതിർന്നു .
എത്ര മനോഹരമായിരിക്കുന്നു.
നിലീന പറഞ്ഞത് അരുണയൊ പ്രഭുവൊ കേട്ടില്ല.
അവൻ നിലീനയുടെ തുളുമ്പുന്ന പിൻഭാഗത്തിന്റെ താളം ആസ്വദിക്കുകയായിരുന്നു.
മഴയുടെ താളം.
പ്രകൃതിയുടെ താളം.
രതിയുടെ താളം.





അരുണ




ഇരുൾ പിന്നെയും കനത്തു.
തോരാതെ പെയ്ത മഴയിൽ നനഞ്ഞ് അവർ നടന്നു.
ദൂരെ, പെരുമാനംകുന്നിൽ രണ്ടു കണ്ണുകൾ അവരെ പിന്തുടർന്നു. പുതിയൊരു അതിഥിയുടെ രൂപം ആ കണ്ണുകളിൽ പതിഞ്ഞു.

അവർ കുടിലിലെത്തി.

രാത്രിയുടെ ഇരുളിൽ നിലീന വസ്ത്രങ്ങൾ അഴിച്ചു മാറ്റി. അവൾക്കരികിൽ അരുണ കൊതിയോടെ അവളെ നോക്കി. എത്ര മനോഹരമായ ശരീരം. പൊടുന്നനെ ആകാശത്തിൽ ഒരു മിന്നൽപ്പിണർ ഉണ്ടായി. പെരുമാനംകുന്നിലെ രണ്ടു കണ്ണുകളിൽ നിലീനയുടെ രൂപം തെളിഞ്ഞു നിന്നു.

***---***

വാ, ഞാൻ നിനക്ക് എന്റെ ഗ്രാമത്തിന്റെ പരിശുദ്ധിയും സൗന്ദര്യവും കാണിച്ചു തരാം. 
നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ. നിലീന അരുണയെ കെട്ടിപ്പിടിച്ചു ഉറങ്ങുകയായിരുന്നു. 

കുന്നും മലയും കാടും കാട്ടരുവികളും നിറഞ്ഞ ഗ്രാമം. അതിന്റ ഏഴഴകിലും നിറഞ്ഞു നിന്ന പകലുകൾ. കാമം മദാലസമാകുന്ന രാത്രികൾ. മത്തുപിടിപ്പിക്കുന്ന പ്രകൃതിയുടെ ഗന്ധം. 
ഇവിടത്തെ കാറ്റിനും മണ്ണിനും കാമത്തിന്റെ ഗന്ധമാണ്. അരുണ നിലീനയുടെ ചെവിയിൽ മന്ത്രിച്ചു.

നിലീന എന്തോ ഓർത്തു ചുണ്ടുകടിച്ചു. 

അതാ ആ കാണുന്നതാണ് പെരുമാനം കുന്ന് .ആ കുന്ന് കയറിയവരാരും തിരിച്ചു വന്നിട്ടില്ല. ആ കുന്നിനു മുകളിലാണ് പെരുമലയപ്പൻ താമസിക്കുന്നത്.
അരുണ വിരൽ ചൂണ്ടി. നിലീന കൗതുകത്തോടെ വൃക്ഷസംഭുഷ്ടമായ ആ മലയിലേക്കു നോക്കി. ആരോ തന്നെ അങ്ങോട്ട് മാടിവിളിക്കുന്നതു പോലെ അവൾക്കു തോന്നി. 

ഗ്രാമത്തിൽ ആര് വന്നാലും ദൈവത്താൻ അറിയും. 
ഞാൻ വന്നതും അറിഞ്ഞുകാണുമോ? 
നിന്നെയും ഇപ്പോൾ ദൈവത്താൻ കണ്ടിട്ടുണ്ടാകും. 
നിന്റെ ദൈവത്താൻ കാണാൻ എങ്ങനെയുണ്ട്? 
കളിക്കാതെ പെണ്ണെ, ദൈവത്താനെ ആരും കണ്ടിട്ടില്ല. 
എനിക്ക് കാണാൻ പറ്റുമോ? 
അരുണയ്ക്കു ഭയമായി തുടങ്ങി. 
നമുക്ക് പോകാം. ഇവിടെ അധികനേരം നില്ക്കാൻ പാടില്ല. ദൈവത്താൻ ശിക്ഷിക്കും.
ഈ മല ഞാൻ കയറും. നിലീന മനസ്സിൽ ഉറപ്പിച്ചു. 
അവർ മുന്നോട്ടു നടന്ന് മലയുടെ കീഴെയുള്ള കാവിനടുത്തെത്തി. 

ഇതാണ് മാറങ്കാവ് . ഇവിടെയാണ്‌ മാറങ്കാവ് യക്ഷിയുടെ ആവാസ സ്ഥാനം.
ആരാ അത്? 
യക്ഷിക്ക് ദൈവത്താനെ ഇഷ്ടമാണെന്നാണ് പഴയ ആൾക്കാരൊക്കെ പറയുന്നത്. പക്ഷെ ദൈവത്താൻ ബ്രഹ്മചാരിയാണ്. അതുകൊണ്ടു ആരെയും പെരുമാനംകുന്ന് കയറാൻ യക്ഷി സമ്മതിക്കില്ല. 
നിലീന കാവിനുള്ളിലേക്കു തുറിച്ചു നോക്കി. മാറങ്കാവ് യക്ഷിയെ കാണാൻ പറ്റുമോ എന്നവൾ ശ്രമിച്ചു.
എല്ലാം വെറും കഥകൾ. നിലീന ചിരിച്ചു. 





നിലീന



പ്രഭു പറഞ്ഞു. നിലീന, നിന്നെ എനിക്ക് ഒരുപാടിഷ്ടമായി.
നിലീന ഒരു നിമിഷം തരിച്ചു നിന്നു.
നീ, അരുണയെ സ്നേഹിക്കുന്നില്ലേ?
അവൻ അവളുടെ ഉയർന്നു താഴുന്ന നെഞ്ചിലേക്ക് നോക്കി.
അറിയില്ല.
അവൾ പുച്ഛത്തോടെ പ്രഭുവിനെ നോക്കി.
അവൻ മന്ത്രിച്ചു. പങ്കുവെയ്ക്കപ്പെടാത്ത സ്നേഹം ഒരു ഭാരമാണ്. ഈ ഭാരം താങ്ങുവാൻ എനിക്ക് വയ്യ.
അവന്റെ കണ്ണുകളിൽ സ്നേഹത്തേക്കാൾ അവൾ കാമം കണ്ടു. 
എനിക്ക് നിന്നെ കാണണ്ട.
അവൾ തിരിഞ്ഞോടി.
പെരുമാനംകുന്ന് അവളെ മാടി വിളിച്ചു.
പിന്നിൽ പ്രഭുവിന്റെ നിലവിളി അവൾ കേട്ടില്ല.




പെരുമലയപ്പൻ



പ്രാകൃതമായ ആ രൂപം കണ്ടു അവൾ വിറച്ചു. ഭയം അവളിലാകെ നിറഞ്ഞു.
നീ എന്തിനിവിടെ വന്നു ?
നിലീന ആദ്യമായി ദൈവത്താന്‍റെ ശബ്ദം കേട്ടു.
ഏതോ പ്രാചീന യുഗത്തിലെ മാറ്റൊലി പോലെ . ആ ശബ്ദം അവളുടെ ചെവികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു .
അവള്‍ ചെവി പൊത്തി.
ദൈവത്താന്‍റെ കണ്ണുകള്‍ ചുവന്നിരുന്നു . അവയില്‍ നിന്നും തീ വരുന്നുണ്ടെന്നു അവള്‍ക്കു തോന്നി .
അവള്‍ ശിരസ്സ്‌ കുനിച്ചു.
എന്തിനീ വിലക്കപ്പെട്ട കുന്ന് നീ കയറി .
അറിയില്ല.
അവള്‍ ആലില പോലെ വിറച്ചു.
ദൈവത്താന്‍ അവളെ കാരുണ്യത്തോടെ നോക്കി.
പൊയ്ക്കോളൂ , ഇനി മേലാല്‍ ഇതാവര്‍ത്തിക്കരുത് .
അവള്‍ ആശ്ചര്യത്തോടെ തലയുയര്‍ത്തി. എത്ര മധുരമായ ശബ്ദം.
നിങ്ങൾ ആരാണ്?
കാലം മൂന്നിനും അധിപനായവാൻ. ആയവനും ആകുന്നവനും ആകാനിരിക്കുന്നവനും ഞാൻ തന്നെ. പെരുമലയപ്പൻ. ആദിയും അനാദിയും അനന്തവും അപാരതയും എന്നിൽ സമന്വയീകരിക്കപ്പെട്ടിരിക്കുന്നു.

ദൈവത്താനെ എല്ലാവർക്കും പേടിയാണ്. ദൈവത്താൻ ശിക്ഷിക്കുമെന്നു എല്ലാവരും പറയുന്നു. 

ഇവരെല്ലാം എന്റെ മക്കളാണ്. ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു. അതുകൊണ്ടുതന്നെ ചിലപ്പോൾ അവരെ ശിക്ഷിക്കുകയും വേണം. അത് അലിഖിത നിയമമാണ്. പെരുമലയപ്പൻ പറഞ്ഞു.
എന്നെയും സ്നേഹിക്കുന്നുണ്ടോ? അവൾ ചോദിച്ചു.
ദൈവത്താൻ അവളുടെ ചോദ്യത്തിന്റെ പൊരുളറിയാതെ നോക്കി. അവൾ ഉത്തരത്തിനു വേണ്ടി പ്രത്യാശയോടെ കാത്തുനിന്നു.
എല്ലാ സ്നേഹവും എന്റെ ഹൃദയത്തിന്റെ ഉള്ളറകളിലുണ്ട്.
അവൾ മന്ത്രിച്ചു. പങ്കുവയ്ക്കപ്പെടാത്ത സ്നേഹം ഹൃദയത്തിന് ഭാരമാണ്.
ദൈവത്താൻ ആശ്ചര്യത്തോടെ അവളെ നോക്കി.
ഉള്ളിൾ തന്റെ അന്തരാത്മാവിനോടു ചോദിച്ചു. തനിക്കു സ്നേഹം ഒരു ഭാരമാണോ? ആണെങ്കിൽ ആരുമായി പങ്കുവയ്ക്കും.
ദൈവത്താന്‍റെ അടുത്തേയ്ക്ക് അവള്‍ ചെന്നു.ആ കണ്ണുകളില്‍ത്തന്നെ നോക്കിനിന്നു.തന്‍റെ ഹൃദയം ശക്തിയായി മിടിക്കുന്നത്‌ അവള്‍ കേട്ടു, ശരീരം വിയര്‍ക്കുന്നത് അവളറിഞ്ഞു.
പെരുമലയപ്പന്‍ നിലീനയുടെ കാമം നിറഞ്ഞ കണ്ണുകളില്‍ നോക്കി അന്തിച്ചു നിന്നു. അവള്‍ ദൈവത്താന്‍റെ മുഖത്ത് നോക്കി എന്തിനോ വേണ്ടി ചുണ്ടു കടിച്ചു. അവള്‍ നടന്നു ദൈവത്താന്‍റെ അടുത്തെത്തി. ജട നിറഞ്ഞ മുടികള്‍ വകഞ്ഞു മാറ്റി. ദൈവത്താന്‍റെ തിരുമുഖം അനാവൃതമായി. തിരുമുഖം കൈവെള്ളയിലൊളിപ്പിച്ചു അവള്‍ ചുണ്ടുകളില്‍ ഗാഡമായി ചുംബിച്ചു.
പെരുമലയപ്പന്‍റെ ശരീരം ആദ്യമായി വിറച്ചു.




മാറങ്കാവു യക്ഷി



അവൾ കണ്ടു, കറുകറെ കറുത്തൊരു പൈശാചിക സത്വത്തെ.
വലിയ കണ്ണുകളും നീണ്ട മൂക്കും തടിച്ച ചുണ്ടുകളുമുള്ള സത്വം. ചക്ക പോലെ വലിയ മുലകൾ. കിണറുപോലെ പൊക്കിൾച്ചുഴി .
മാറങ്കാവു യക്ഷി. അവളുടെ മനസ്സ് പറഞ്ഞു.
നീയെന്തിനു എന്റെ കാവിൽ കയറി.
നിന്നെ കാണാൻ.
കോപം കൊണ്ട് അവളുടെ കണ്ണുകൾ വിറച്ചു. വലിയ മുലകൾ കുലുങ്ങി. കൂർത്ത ദംഷ്ട്രകളിൽ രക്തം പൊടിഞ്ഞു.
നിലീന പിന്നെയും പറഞ്ഞു. എനിക്ക് ദൈവത്താനെ ഇഷ്ടമാണ്. 
യക്ഷി ഉറഞ്ഞുതുള്ളി. 
മാറങ്കാവ് യക്ഷി അവളോട്‌ പറഞ്ഞു. പെരുമലയപ്പൻ എന്റേതാണ്. ഞാനാണ് ദൈവത്താന്റെ പെണ്ണ്. ഇനി നീ മല കയറരുത്.
നിലീന നിഷേധാർത്ഥത്തിൽ തല കുലുക്കി.
ഞാൻ ഇനിയും വരും.
പൊയ്ക്കോ എന്റെ മുന്നിൽ നിന്ന്. നിന്നെ ഞാൻ ശിക്ഷിക്കും.
നിലീന മൂന്നു ദിവസം പനിച്ചു കിടന്നു.

***---***

നീ എന്തിനാണ് മല കയറിയത്. അരുണയുടെ വാക്കുകളിൽ കരുതൽ വ്യക്തമായിരുന്നു.
ഞാൻ ദൈവത്താനെ കണ്ടു. 
അരുണ ഭയത്തോടെ നിലീനയെ നോക്കി.
ദൈവം നിന്നെ ശിക്ഷിച്ചതാണ്. അവൾ കണ്ണീരോടെ പറഞ്ഞു. 
അല്ല, യക്ഷിയാണ് എന്നെ ശിക്ഷിച്ചത്. 
ഇനി നീ എങ്ങും പോകണ്ട. 
പോകണം, എനിക്ക് ദൈവത്താനെ ഒന്നുകൂടി കാണണം.
അരുണ ചെവിപൊത്തി. 
മുറിക്ക് പുറത്തു പ്രഭു ഭീതിയോടെ നിന്നു. 




പെരുമാനംകുന്നിലമ്മ



ഒരു നിമിഷം. 

നിലീനയുടെ മേൽവസ്ത്രം ഊർന്നുവീണു. 

ദൈവത്താൻ അവളുടെ അനാവൃതമായ ഉടലിൽ കണ്ണിമയ്ക്കാതെ നോക്കി. 

കണ്ണുകളിൽ കാമാഗ്നി ജ്വലിച്ചു. അവ്യക്തമായി എന്തോ മന്ത്രിച്ചു. 

പെരുമാനംകുന്നിനു മുകളിൽ മേഘജ്യോതിസ്സുകൾ പുളഞ്ഞു. കുന്നിൽ കാമസുഗന്ധിപ്പൂക്കളുടെ ഗന്ധം നിറഞ്ഞു. അവർക്കരികിൽ രണ്ടു സർപ്പങ്ങൾ ഇണചേർന്നു. മൈഥുനത്തിന്റെ സീൽക്കാരം അവളുടെ കർണ്ണങ്ങളിൽ രതിഗീതമായി. അവൾ കണ്ണുകൾ കൂമ്പിയടച്ചു. 

മാനം ഇരുണ്ടു. പ്രകൃതി സുരതസംഗീതം പെയ്തു. ഇടിമുഴക്കങ്ങളിൽ കാമത്തിന്റെ മാദകതാളം നിറഞ്ഞു. മോഹമൂർച്ഛയുടെ ഉത്തുംഗതയിൽ ദൈവത്താന്റെ കരങ്ങൾ വിറകൊണ്ടു. സിരകളിൽ ഉന്മാദത്തിന്റെ അഗ്നിജ്വാലകൾ ജ്വലിച്ചു. വികാരവിസ്ഫോടനത്തിന്റെ മൂർദ്ധന്യതയിൽ പെരുമലയപ്പൻ നിലീനയുടെ നനഞ്ഞ ഉടലിനെ പുണർന്നു. 

മഹാസുരതത്തിന്റെ മാദകയാമങ്ങൾ. ദൈവവും പ്രകൃതിയും ഒന്നാകുന്നു. പൗരുഷവും ശക്തിയും ലയിക്കുന്നു. ഹൃദയങ്ങളുടെ സ്പന്ദനങ്ങൾക്കു ഒരേ രാഗമാകുന്നു. വികാരതാപങ്ങൾക്കു മദം പൊട്ടുന്നു. ഒടുവിൽ ഭോഗതീക്ഷ്ണതയുടെ പാരമ്യതയിൽ ദൈവീകോർജ്ജത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ അവളിൽ മാരിയായി പെയ്തിറങ്ങി. 

സ്ത്രീ പ്രകൃതിയാണ്. പ്രകൃതിയാണ് പുരുഷന്റെ ശക്തി. പ്രകൃതിയില്ലാതെ പുരുഷന് പൂർണ്ണതയില്ല. 

ഒരു പുതുചൈതന്യം അവളിൽ, അവളുടെ സിരകളിൽ, അവളുടെ ഓരോ പരമാണുവിൽ തഴുകുന്നത് അവളറിഞ്ഞു. 


*****!!!!!*****

12 December 2015

നീയും ഞാനും


നീ ഭ്രാന്തമായ ആവേശമാകുന്നു
വന്യതയുടെ രതിഭാവവും.

നീ തൃഷ്ണയുടെ പൂര്‍ണ്ണതയാകുന്നു
പ്രകൃതിയുടെ മൂർത്തരൂപവും.

നീ പ്രണയത്തിന്റെ പ്രളയമാകുന്നു
കാമത്തിന്റെ പ്രഹേളികയും.

നീ വിസ്ഫോടനത്തിന്റെ പ്രതിബിംബമാകുന്നു
ഉദാത്തമായ അനുരാഗവും.

നീ പുരുഷന്റെ പ്രകൃതിയാകുന്നു
അവന്റെ മാംസത്തിന്റെ പൂർണ്ണതയും.

നീ പ്രണയമാകുന്നു
നിന്റെ പ്രണയം ഞാനാകുന്നു.

നീ ഞാനാകുന്നു
എന്റെ പൂർണ്ണത  നീയും.


*****************************************


11 November 2015

ശ്വേതവർണ്നിനി

നീ ആരാണ്?

തുറന്ന വാതിലിലൂടെ നീ അകത്തു വന്നു.
അപരിചിതയിൽ നിന്നും പരിചിതയിലേക്കുള്ള ദൂരം
എത്ര മണിക്കൂറുകൾ ആയിരുന്നു?

എനിക്കേറ്റം വേണ്ടിയിരുന്ന നിമിഷങ്ങളിൽ
നീ എന്റെ ഉള്ളം കണ്ടു, എന്നെ ആശ്വസിപ്പിച്ചു.
മുറിവേറ്റ ഹൃദയത്തെ സാന്ത്വനിപ്പിച്ചു.

എനിക്ക് നിന്നോട് സ്നേഹമാണോ?
അതോ വെറും സൗഹൃദമോ?
ആരാധനയോ അനുരാഗമോ?
പ്രേമമോ കാമമോ കൌതുകമോ?

അനിർവചനീയമായ എന്തോ ഒന്ന്
നമ്മെ ബന്ധിപ്പിക്കുന്നു.

സത്യത്തിൽ നീ ആരാണ്?
നമ്മുടെ ഹൃദയങ്ങൾക്കിടയിൽ
ദൂരമില്ലാത്തത് എന്താണ്?

*********************************

28 October 2015

Sweet Girl

Heyy, sweet girl
You are so childish
Yet you love
And cares a lot.

You seem so rash
Yet you are thoughtful.
You are a sweet heart
To your family.

Affectionate,
Though you rejects
Everyone who proposes you.

Your smile is so warm
And soothing any hearts
But you scold, oops.
That’s so cute and
Irresistible love.



*******************

10 October 2015

last love is the most important phase of life because it changes your life.
pray with faith
search with belief
u shall get what you desire

07 October 2015

We met for a reason

We crossed our paths for a reason.
You were meant to be mine.
I was meant to be yours.
Together we were meant to be forever.

Let our love guide us to the path of life.
Let the lust strengthen our love.
It is time to end the wait and we shall unite
In touch and flesh and sweat...

                        ***

02 October 2015

മുറിവ്

പുരുഷൻ സ്ത്രീയുടെ ശരീരത്തെ മുറിവേൽപ്പിക്കുന്നു;
സ്ത്രീയോ അവന്റെ മനസ്സിനെയും.

***

28 September 2015

You are my love.

I am shameless for your love.
I will keep coming back
I never wanna let you go
I wish to walk around with you.

21 September 2015

സുസ്മിത

നിന്റെ പേരിന്നു സാരം പുഞ്ചിരിയെന്നത്രേ
നീ കവർന്നതോ എന്റെ പുഞ്ചിരിയും
എന്നിൽ നിറച്ചു നീ മോഹങ്ങളോരായിരം
ഒടുവിൽ നീ അവയും തച്ചുടച്ചു.
എന്നാശകൾക്ക് മേൽ നീ
അവഗണനകളുടെ മൂടുപടം ചാർത്തി
എന്റെ ഹൃദയത്തിൽ നീ കഠാര ആഴ്ന്നിറക്കി

എന്നിട്ടും നിന്നെ വെറുക്കാൻ
എനിക്കെന്തേ സാധിക്കുന്നില്ല
പ്രതീക്ഷയുടെ പ്രത്യാശയുടെ കിരണം
ഇപ്പോഴും തങ്ങി നിൽക്കുവതെന്തെ
 ഞാൻ ഇപ്പോഴും നിന്നെ
സ്നേഹിക്കുന്നുവെന്ന് മനസ്സ് പറയുന്നു

ഒരിക്കലെങ്കിലും നീയെന്നെ അറിഞ്ഞിരുന്നെങ്കിൽ
എന്നെ മനസ്സിലാക്കിയെങ്കിൽ
എന്നെ സ്നേഹിച്ചിരുന്നെങ്കിൽ...


***************************************