Pages

10 October 2003

പുതിയോരഹര്‍ന്നിശം?

നമ്മുടെയെല്ലാം ഹൃദയത്തില്‍ ഒരേ പ്രാര്‍ത്ഥന ഉരുവിടാന്‍
                                               കഴിയുന്ന ഒരു ദിവസം .
ഒരൊറ്റ മലമുകളില്‍ ഒരേ ദൈവത്തെ ആരാധിക്കാന്‍
                                               കഴിയുന്ന ഒരു ദിനം.
നമ്മുടെയെല്ലാം നിദ്രകളെ പുളകിതമാക്കുന്ന ഒരേ സ്വപ്‌നങ്ങള്‍
                                               കാണാന്‍ കഴിയുന്ന ഒരു ഇരവ്.  
ഒരൊറ്റ താഴ്വാരത്ത് ഒത്തൊരുമയോടെ കിടന്നുറങ്ങാന്‍ 
                                               കഴിയുന്ന ഒരു നിശ.
ജാതിമതവര്‍ഗചിന്തയില്ലാതെ നാമെല്ലാം ഒന്നായി 
                                               ജീവിക്കുന്ന ഒരഹസ്സ്.
 നമുക്കെല്ലാം അഭിമാനത്തോടെ പറഞ്ഞു നടക്കാന്‍ ഒരൊറ്റ
                                               കുലമുണ്ടാകുന്ന ഒരു പകല്‍.
ആത്മാവില്‍ , അന്തരാത്മാവില്‍ ഒരൊറ്റ ദീപനാളം മാത്രം
                                               എരിയുന്ന ഒരു ശ്യാമം. 
നമ്മെയെല്ലാം നോക്കി കണ്ണുചിമ്മുന്ന ഒരൊറ്റ നക്ഷത്രം മാത്രം
                                               ഉദിക്കുന്ന നിശീഥം.
എന്നാണ്? എന്നാണ്? അങ്ങനെയൊരു സുദിനമുണ്ടാവുക ?  
                                               അങ്ങനെയൊരു രാവും?