വന്യമാം ജീവനിശ്വാസങ്ങളുണ്ട്
പുകയുന്ന മനമുണ്ടാത്മാവുണ്ട്
ഇവിടെ മരണമുണ്ട് വേദനയുണ്ട്
കോപിക്കുന്ന തിരയുണ്ട് തീരമുണ്ട്
വിറകൊള്ളുന്ന ഭൂഗര്‍ഭങ്ങളുണ്ട്
രാക്ഷസീയമായലറുന്ന വന്‍തിരകളുണ്ട്
ജീവനപഹരിക്കുന്ന ക്ഷോഭിതാഴിയുണ്ട്
ഇവിടെ കരയുന്ന കണ്ണുണ്ട് ഹൃദയമുണ്ട്
വേദനയിലെരിയുന്ന ജീവിതങ്ങളുണ്ട്
വിരഹത്തിലാര്‍ത്തലറുന്ന മാതാക്കളുണ്ട്
പിഴുതെറിഞ്ഞ പിഞ്ചുബാല്യങ്ങളുണ്ട്
വ്യഥിതമോഹങ്ങളും മോഹഭംഗങ്ങളുമുണ്ട്
നുള്ളിയെറിയപ്പെട്ട സ്വപ്നകുസുമങ്ങളുണ്ട്
ഉള്ളില്‍ അലിഞ്ഞമരുന്ന ഗദ്ഗദമുണ്ട്
ദീര്‍ഘനിശ്വസമുണ്ട് ചുടുനിണമുണ്ട്
വ്രണിതഹൃദയമുണ്ട്
വിങ്ങുന്ന ആത്മാവുണ്ട്
കരയുന്ന കരളുണ്ട്
എരിയുന്ന മനമുണ്ട്
ഇവിടെ സമുദ്രഗര്‍ജ്ജനമുണ്ട്
ഉയരെ പറക്കുന്ന തിരകളുണ്ട്
തീരങ്ങളില്‍ അഴുകിയ ശരീരങ്ങളുണ്ട്
മീതെ മൃതിയുടെ വന്യതയുണ്ട്.

