Pages

11 November 2015

ശ്വേതവർണ്നിനി

നീ ആരാണ്?

തുറന്ന വാതിലിലൂടെ നീ അകത്തു വന്നു.
അപരിചിതയിൽ നിന്നും പരിചിതയിലേക്കുള്ള ദൂരം
എത്ര മണിക്കൂറുകൾ ആയിരുന്നു?

എനിക്കേറ്റം വേണ്ടിയിരുന്ന നിമിഷങ്ങളിൽ
നീ എന്റെ ഉള്ളം കണ്ടു, എന്നെ ആശ്വസിപ്പിച്ചു.
മുറിവേറ്റ ഹൃദയത്തെ സാന്ത്വനിപ്പിച്ചു.

എനിക്ക് നിന്നോട് സ്നേഹമാണോ?
അതോ വെറും സൗഹൃദമോ?
ആരാധനയോ അനുരാഗമോ?
പ്രേമമോ കാമമോ കൌതുകമോ?

അനിർവചനീയമായ എന്തോ ഒന്ന്
നമ്മെ ബന്ധിപ്പിക്കുന്നു.

സത്യത്തിൽ നീ ആരാണ്?
നമ്മുടെ ഹൃദയങ്ങൾക്കിടയിൽ
ദൂരമില്ലാത്തത് എന്താണ്?

*********************************