നാം കണ്ടുമുട്ടി,
ഈ വിജനമായ നിരത്തില്‍ വച്ച്.
നഗരത്തിന്‍റെ
കഠോരഘോഷങ്ങളില്ലാത്ത
മുച്ചക്രങ്ങളുടെയും
നാല്‍ച്ചക്രങ്ങളുടെയും
കാതടപ്പിക്കുന്ന ഒച്ചയില്ലാത്ത,
ഗ്രാമീണസൌന്ദര്യം
വഴിഞ്ഞൊഴുകുന്ന
വഴിഞ്ഞൊഴുകുന്ന
ഈ നിരത്തില്‍ വച്ച്
നാം കണ്ടുമുട്ടി.
മണ്മറഞ്ഞ,
ഏതൊക്കെയോ
നൂറ്റാണ്ടുകളില്‍
ജീവിച്ചിരുന്ന
രണ്ടാത്മാക്കള്‍
തമ്മിലാദ്യമായിക്കാണും പോലെ
നാം നോക്കി നിന്നു.
നമുക്കിടയില്‍
മൌനം
മഹാപര്‍വതം പോലെ
വളര്‍ന്നുകൊണ്ടിരുന്നു.
നിന്‍റെ ശിരസ്സില്‍
ദുഖത്തിന്‍റെ
ചെമന്ന രോമങ്ങള്‍
ഞാന്‍ കണ്ടു.
നിന്‍റെ മുഖത്തെ
സൂര്യപ്രഭ
മങ്ങിത്തുടങ്ങിയെന്നു
ഞെട്ടലോടെ
ഞാന്‍ തിരിച്ചറിഞ്ഞു.
കാലം
നിന്‍റെ
യൌവ്വനം
കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണെന്ന്
ഞാനറിഞ്ഞു.
"ഇവിടെ."
എന്‍റെ ചോദ്യത്തിനുത്തരം
നീ പറഞ്ഞില്ല.
തിരയടിക്കുന്ന
പെരുങ്കടല്‍ പോലെ
എന്‍റെയും നിന്‍റെയും
മാനസങ്ങള്‍
പ്രക്ഷുബ്ദമായിരുന്നു.
നിന്‍റെ കണ്ണുകള്‍
ഇരയെത്തിരയുന്ന
പരുന്തിന്‍റെ
മേലായിരുന്നു.
എന്‍റെ ഹൃദയം
നീ കണ്ടില്ല.
"ഒറ്റയ്ക്കേയുള്ളോ? "
വീണ്ടും
ഞാന്‍ നിന്നോടു
ചോദിച്ചു.
നീയപ്പോള്‍
ആദ്യമായി,
വര്‍ഷങ്ങള്‍ക്കു ശേഷം
ആദ്യമായി
എന്നോടു സംസാരിച്ചു,
"ഞാനെന്നും
ഒറ്റയ്ക്കായിരുന്നല്ലോ."
"ഭര്‍ത്താവ്,
കുട്ടികള്‍?"
നീ പിന്നെയും
പരുന്തിനെ
നോക്കിക്കൊണ്ടിരുന്നു.
പിന്നെ,
എന്നോടു
നീ ചോദിച്ചു.
"ഭാര്യ,
കുട്ടികള്‍?"
"നീ
ജീവിച്ചിരിക്കെ,
നിന്‍റെ
സ്മരണകള്‍
ജീര്‍ണ്ണിക്കാതെ
ഞാനെങ്ങനെ
വിവാഹം കഴിക്കും.
എന്‍റെയുള്ളില്‍
അന്നുമിന്നും
നീ മാത്രമേ
ഉണ്ടായിരുന്നുള്ളൂ.
നിനക്കു മാത്രമേ
ഞാനെന്‍റെ
ഹൃദയത്തില്‍
സ്ഥാനം നല്‍കിയിരുന്നുള്ളൂ.
ഞാന്‍
നിന്നെയോര്‍ത്തു
അലഞ്ഞുതിരിഞ്ഞു.
നിന്‍റെ ഓര്‍മ്മകളില്‍
കവിതകളെഴുതി;
അവയെല്ലാം
നിന്‍റെതാക്കി.
ലോകം
ഭ്രാന്തനെന്നു
എന്നെ പരിഹസിച്ചത്,
നിന്നെയോര്‍ത്തിരുന്ന
ഞാനറിഞ്ഞില്ല.
ഇല്ല,
ഞാന്‍ വിവാഹം ചെയ്യില്ല.
നീ സുഖമായി
ജീവിക്കുന്നതു കണ്ട്,
നിന്‍റെ സന്തോഷം
കണ്‍ നിറയെ കണ്ട്,
നിനക്കായി
ഞാന്‍ മരിക്കും."
നിന്‍റെ
കണ്‍കള്‍
നീര്‍പൊഴിക്കുന്നത് കണ്ട്
ഞാന്‍ നെടുവീര്‍പ്പിട്ടു.
നിന്‍റെ കണ്ണുകളെ
നേരിടാനാകാതെ
ഞാന്‍ മുഖം തിരിച്ചു.
നീ
കഴിഞ്ഞ കഥകള്‍
എന്നെ
ഓര്‍മിപ്പിക്കാന്‍ തുടങ്ങി.
"എന്‍റെ ബാപ്പയെയോര്‍ത്തു
ഞാന്‍ നിന്നില്‍നിന്നകന്നു,
നിന്‍റെ പ്രേമത്തെ
ഞാന്‍
ചില്ലുകൂട്ടിലടച്ചു.
അപ്പോള്‍ തകര്‍ന്നത്
എന്‍റെ ഹൃദയമായിരുന്നു.
അപ്പോഴെനിക്കു
നഷ്ടമായത്
എന്‍റെ സ്വപ്നങ്ങളായിരുന്നു,
എന്‍റെ
ജീവവായുവായിരുന്നു.
"ഇവിടെ."
എന്‍റെ ചോദ്യത്തിനുത്തരം
നീ പറഞ്ഞില്ല.
തിരയടിക്കുന്ന
പെരുങ്കടല്‍ പോലെ
എന്‍റെയും നിന്‍റെയും
മാനസങ്ങള്‍
പ്രക്ഷുബ്ദമായിരുന്നു.
നിന്‍റെ കണ്ണുകള്‍
ഇരയെത്തിരയുന്ന
പരുന്തിന്‍റെ
മേലായിരുന്നു.
എന്‍റെ ഹൃദയം
നീ കണ്ടില്ല.
"ഒറ്റയ്ക്കേയുള്ളോ? "
വീണ്ടും
ഞാന്‍ നിന്നോടു
ചോദിച്ചു.
നീയപ്പോള്‍
ആദ്യമായി,
വര്‍ഷങ്ങള്‍ക്കു ശേഷം
ആദ്യമായി
എന്നോടു സംസാരിച്ചു,
"ഞാനെന്നും
ഒറ്റയ്ക്കായിരുന്നല്ലോ."
"ഭര്‍ത്താവ്,
കുട്ടികള്‍?"
നീ പിന്നെയും
പരുന്തിനെ
നോക്കിക്കൊണ്ടിരുന്നു.
പിന്നെ,
എന്നോടു
നീ ചോദിച്ചു.
"ഭാര്യ,
കുട്ടികള്‍?"
"നീ
ജീവിച്ചിരിക്കെ,
നിന്‍റെ
സ്മരണകള്‍
ജീര്‍ണ്ണിക്കാതെ
ഞാനെങ്ങനെ
വിവാഹം കഴിക്കും.
എന്‍റെയുള്ളില്‍
അന്നുമിന്നും
നീ മാത്രമേ
ഉണ്ടായിരുന്നുള്ളൂ.
നിനക്കു മാത്രമേ
ഞാനെന്‍റെ
ഹൃദയത്തില്‍
സ്ഥാനം നല്‍കിയിരുന്നുള്ളൂ.
ഞാന്‍
നിന്നെയോര്‍ത്തു
അലഞ്ഞുതിരിഞ്ഞു.
നിന്‍റെ ഓര്‍മ്മകളില്‍
കവിതകളെഴുതി;
അവയെല്ലാം
നിന്‍റെതാക്കി.
ലോകം
ഭ്രാന്തനെന്നു
എന്നെ പരിഹസിച്ചത്,
നിന്നെയോര്‍ത്തിരുന്ന
ഞാനറിഞ്ഞില്ല.
ഇല്ല,
ഞാന്‍ വിവാഹം ചെയ്യില്ല.
നീ സുഖമായി
ജീവിക്കുന്നതു കണ്ട്,
നിന്‍റെ സന്തോഷം
കണ്‍ നിറയെ കണ്ട്,
നിനക്കായി
ഞാന്‍ മരിക്കും."
നിന്‍റെ
കണ്‍കള്‍
നീര്‍പൊഴിക്കുന്നത് കണ്ട്
ഞാന്‍ നെടുവീര്‍പ്പിട്ടു.
നിന്‍റെ കണ്ണുകളെ
നേരിടാനാകാതെ
ഞാന്‍ മുഖം തിരിച്ചു.
നീ
കഴിഞ്ഞ കഥകള്‍
എന്നെ
ഓര്‍മിപ്പിക്കാന്‍ തുടങ്ങി.
"എന്‍റെ ബാപ്പയെയോര്‍ത്തു
ഞാന്‍ നിന്നില്‍നിന്നകന്നു,
നിന്‍റെ പ്രേമത്തെ
ഞാന്‍
ചില്ലുകൂട്ടിലടച്ചു.
അപ്പോള്‍ തകര്‍ന്നത്
എന്‍റെ ഹൃദയമായിരുന്നു.
അപ്പോഴെനിക്കു
നഷ്ടമായത്
എന്‍റെ സ്വപ്നങ്ങളായിരുന്നു,
എന്‍റെ
ജീവവായുവായിരുന്നു.
അതറിയാന്‍
ആരും ശ്രമിച്ചില്ല,
എന്‍റെ ബാപ്പ പോലും.
നിന്നെയോര്‍ത്താണ്
ഞാന്‍ ജീവിച്ചത്.
നിന്‍റെ കവിതകളാണ്
എന്നെ ജീവിക്കാന്‍
പ്രേരിപ്പിച്ചത്.
അവയിലൂടെ
നിന്‍റെ പ്രേമത്തിന്‍റെ
ആഴം
ഞാന്‍ കണ്ടെത്തി.
അവയിലൂടെ
നിന്‍റെ ഹൃദയം
നുറുങ്ങുന്നത്
ഞാന്‍ കേട്ടു.
നിന്‍റെ
സ്വപ്നങ്ങളെ
വിരഹം
കാര്‍ന്നു തിന്നുന്നത്
ഞാന്‍ കണ്ടു.
എത്ര വര്‍ഷങ്ങള്‍-
എട്ടോ ഒമ്പതോ-
കടന്നു പോയി.
ഞാന്‍
ബാപ്പയോട് പറഞ്ഞു:
എന്നെ ഒരു
നിക്കാഹിനു
നിര്‍ബന്ധിക്കരുത്,
എനിക്ക്
ഈ ജീവിതത്തില്‍
നിക്കാഹ് വേണ്ട.
ബാപ്പ
എന്‍റെ കണ്ണുകളിലെ
നിശ്ചയദാര്‍ഡ്യം
കണ്ട്
നിശ്ചയദാര്‍ഡ്യം
കണ്ട്
അത്ഭുതപ്പെട്ടു.
ഒന്നും പറയാതെ
അദ്ദേഹം
പുറത്തേക്കു പോയി.
എന്‍റെ ഉമ്മ
കണ്ണീര്‍പൊഴിച്ചുകൊണ്ട്
അകത്തേക്കും.
ഒരാശ്രയത്തിനായി,
ഒരത്താണിയ്ക്കായി
ഞാന്‍
ചുറ്റും നോക്കി,
ആരെയും കണ്ടില്ല.
ഒടുവില്‍
നിന്‍റെ കവിതകളില്‍
ഞാനാശ്രയം
കണ്ടെത്തി.
ഒടുവില്‍
ബാപ്പ പറഞ്ഞു:
നിന്‍റെ ഇഷ്ടം
നടക്കട്ടെ.
നീ അവനെത്തന്നെ
നിക്കാഹ് ചെയ്തുകൊള്ളൂ.
അന്ന്
ഞാനെന്‍റെ
സന്തോഷം പങ്കിട്ടത്
നിന്‍റെ കവിതകള്‍
വായിച്ചുകൊണ്ടായിരുന്നു."
നിന്‍റെ കഥ
ഞാന്‍
സാകൂതം
കേള്‍ക്കുകയായിരുന്നു.
അവിശ്വസനീയമായ
ഒരു യക്ഷിക്കഥ
കേള്‍ക്കും പോലെ
ഞാന്‍ മിഴിച്ചുനിന്നു.
"ഇത് സത്യമോ?"
അറിയാതെ ഞാന്‍
ചോദിച്ചു.
നീ ശിരസ്സിളക്കി.
"നീയെന്തു
തീരുമാനിച്ചു."
ഞാന്‍ ചോദിച്ചു.
നീ പറഞ്ഞു.
"നിന്‍റെ ഇഷ്ടം പോലെ."
"നിന്നെ
വിവാഹം ചെയ്യാന്‍
ഞാനൊരുക്കമാണ്."
നീ പുഞ്ചിരിച്ചു.
ഒടുവില്‍
നിന്‍റെ വീട്ടുകാരുടെ
സമ്മതത്തോടെ,
എന്‍റെ
വീട്ടുകാരുടെ
എതിര്‍പ്പോടെ
നാം വിവാഹം കഴിച്ചു.
പതിന്നാലു വര്ഷം
നീണ്ട
നമ്മുടെ
പ്രണയം
അന്ന്
സഫലമായി.
അന്നു രാത്രി,
നമ്മുടെ
ആദ്യരാത്രി
നിന്‍റെ മടിയില്‍
തലചായ്ച്ചു
ഞാന്‍ കിടക്കവേ,
നീ ചോദിച്ചു.
"ഇനി നിന്‍റെ
കവിതകളില്‍ വിരഹമുണ്ടാകില്ലല്ലോ,
പിന്നെങ്ങനെ
നീ കവിതകളെഴുതും."
ഞാന്‍
നിന്നെ
ചുംബിച്ചുകൊണ്ട്
നിനക്ക്
മറുപടി നല്‍കി.
"ഇനി ഞാന്‍
കവിതയെഴുതില്ല."
അപ്പോള്‍,
നീ പറഞ്ഞു.
എന്‍റെ ഉമ്മ
കണ്ണീര്‍പൊഴിച്ചുകൊണ്ട്
അകത്തേക്കും.
ഒരാശ്രയത്തിനായി,
ഒരത്താണിയ്ക്കായി
ഞാന്‍
ചുറ്റും നോക്കി,
ആരെയും കണ്ടില്ല.
ഒടുവില്‍
നിന്‍റെ കവിതകളില്‍
ഞാനാശ്രയം
കണ്ടെത്തി.
ഒടുവില്‍
ബാപ്പ പറഞ്ഞു:
നിന്‍റെ ഇഷ്ടം
നടക്കട്ടെ.
നീ അവനെത്തന്നെ
നിക്കാഹ് ചെയ്തുകൊള്ളൂ.
അന്ന്
ഞാനെന്‍റെ
സന്തോഷം പങ്കിട്ടത്
നിന്‍റെ കവിതകള്‍
വായിച്ചുകൊണ്ടായിരുന്നു."
നിന്‍റെ കഥ
ഞാന്‍
സാകൂതം
കേള്‍ക്കുകയായിരുന്നു.
അവിശ്വസനീയമായ
ഒരു യക്ഷിക്കഥ
കേള്‍ക്കും പോലെ
ഞാന്‍ മിഴിച്ചുനിന്നു.
"ഇത് സത്യമോ?"
അറിയാതെ ഞാന്‍
ചോദിച്ചു.
നീ ശിരസ്സിളക്കി.
"നീയെന്തു
തീരുമാനിച്ചു."
ഞാന്‍ ചോദിച്ചു.
നീ പറഞ്ഞു.
"നിന്‍റെ ഇഷ്ടം പോലെ."
"നിന്നെ
വിവാഹം ചെയ്യാന്‍
ഞാനൊരുക്കമാണ്."
നീ പുഞ്ചിരിച്ചു.
ഒടുവില്‍
നിന്‍റെ വീട്ടുകാരുടെ
സമ്മതത്തോടെ,
എന്‍റെ
വീട്ടുകാരുടെ
എതിര്‍പ്പോടെ
നാം വിവാഹം കഴിച്ചു.
പതിന്നാലു വര്ഷം
നീണ്ട
നമ്മുടെ
പ്രണയം
അന്ന്
സഫലമായി.
അന്നു രാത്രി,
നമ്മുടെ
ആദ്യരാത്രി
നിന്‍റെ മടിയില്‍
തലചായ്ച്ചു
ഞാന്‍ കിടക്കവേ,
നീ ചോദിച്ചു.
"ഇനി നിന്‍റെ
കവിതകളില്‍ വിരഹമുണ്ടാകില്ലല്ലോ,
പിന്നെങ്ങനെ
നീ കവിതകളെഴുതും."
ഞാന്‍
നിന്നെ
ചുംബിച്ചുകൊണ്ട്
നിനക്ക്
മറുപടി നല്‍കി.
"ഇനി ഞാന്‍
കവിതയെഴുതില്ല."
അപ്പോള്‍,
നീ പറഞ്ഞു.
"പറ്റില്ല,
നീ
ഇനിയും
കവിതകലെഴുതനം.
പ്രണയത്തിന്‍റെ
മാധുര്യവും
വിരഹത്തിന്‍റെ
വേദനയും
നിറയുന്ന കവിതകള്‍."
ഞാന്‍ നിന്നെ
ഒരു തവണ കൂടി
ചുംബിച്ചു.
"നീ പറഞ്ഞാല്‍
ഞാന്‍
ഇനിയും
കവിതകളെഴുതും."
നീ ചിരിച്ചു .
ഞാന്‍ പറഞ്ഞു.
"സംഭവിച്ചത്
എല്ലാം
അപ്രതീക്ഷിതമായിട്ടായിരുന്നു,
അല്ലേ.
വര്‍ഷങ്ങള്‍ക്കു ശേഷമുള്ള
നമ്മുടെ
സമാഗമവും
നീയും ഞാനും
ഒറ്റയ്ക്കാണെന്ന്
നാമറിഞ്ഞതും
പിന്നെ,
നാം
വിവാഹം ചെയ്തതും
അപ്രതീക്ഷിതമായിട്ടായിരുന്നു,
അല്ലേ?"
നീ
പിന്നെയും ചിരിച്ചു.
നീ
പറഞ്ഞു.
"നിന്നോടൊപ്പം
ജീവിക്കാനാവുമെന്നു
സ്വപ്നത്തില്‍പ്പോലും
ഞാന്‍
വിചാരിച്ചില്ല."
നിന്‍റെ
മിഴികള്‍
നീര്‍ പൊഴിച്ചു.
ഞാനവ
തുടച്ചു.
"ഇനി
നീ കരയരുത്.
നിന്‍റെ മിഴികള്‍
നനയരുത്."
നീ
എന്‍റെ നെഞ്ചിലേക്ക്
ചാഞ്ഞു.
ഞാന്‍ നിന്‍റെ
നെറുകയില്‍
ഒന്നു ചുംബിച്ചു.




