ക്കൊടുംച്ചതിയുടെ-
പ്പെരുംചൂരുമാ-
യൊരു രാത്രി
കൂടിക്കടന്നു വന്നു.
ഇരുളാനിരുളെ-
ങ്ങുമേതു വഴിയിലു-
മപകടം പതുങ്ങുന്നു.
മാനം കവരും
വഴിയിടകള്‍ തെരുവുകള്‍;
പെണ്ണബല-
യാണത് സത്യം.
രാത്രിഞ്ചരന്മാര്‍
പതുങ്ങുന്നി-
രുളില്‍ കത്തി-
മുനകള്‍ തിളങ്ങുന്നു.
ചോരയ്ക്ക് ദാഹിക്കുന്നു
കയ്യും കഠാരയും.
മാംസവാണിഭം , കവര്‍ച്ച ,
കൊലകള്‍ ;ഇരുള്‍
ക്രൂരമാകുന്നു.
കടുംചോരയുടെ നവ്യ
ഗാഥകളെഴുതി
ഇരുള്‍ സ്വയമൊ-
ടുവിലോടുങ്ങുന്നു.




