Pages

26 December 2003

പെയ്തൊഴിഞ്ഞ മഴ


നിന്‍റെ നീലക്കണ്ണുകളില്‍ എന്നോടുള്ള പ്രണയം ഞാന്‍ കണ്ടു 
എന്നിട്ടും നീ എന്നെക്കാണുമ്പോള്‍ മുഖം തിരിക്കുവതെന്തേ ?

07 December 2003

ഏഴു രാത്രികള്‍


തുടര്‍ച്ചയായി ഏഴു രാത്രികളില്‍ 
ഞാന്‍ നിന്നെ സ്വപ്നം കണ്ടു.
തുടര്‍ച്ചയായി ഏഴു രാത്രികളില്‍ 
ഞാന്‍ ഏഴു നക്ഷത്രങ്ങളെ വീതം
എണ്ണിത്തിട്ടപ്പെടുത്തി , നിന്‍റെ
മുഖം മനതാരില്‍ പ്രതിഷ്ഠിച്ചു. 

ആരോ പറഞ്ഞിരുന്നു,
ഇങ്ങനെ ചെയ്‌താല്‍ നീ
എന്റേതായിത്തീരുമെന്ന്,
നിന്നെ എനിക്ക് കിട്ടുമെന്ന്.
പക്ഷെ, ഇപ്പോള്‍ കേള്‍ക്കുന്നു,
നിന്‍റെ വിവാഹം നിശ്ചയിച്ചുവെന്നു.

എന്‍റെ സ്വപ്നങ്ങള്‍ക്ക് മീതെ 
കറുത്തമേഘങ്ങള്‍ നിഴല്‍ വീശുന്നു.
കാക്കകള്‍ എന്നെ വിരുന്നു വിളിക്കുന്നു, 
നാളെ നിന്‍റെ വിവാഹമാണത്രേ .

ഏഴു രാത്രികളിലായി ഞാന്‍ 
എണ്ണിത്തിട്ടപെടുത്തിയ
നാല്‍പ്പത്തിയൊമ്പത് താരകള്‍
എന്നോട് നുണ പറഞ്ഞിരിക്കുന്നു.  

നാളെ മുതല്‍ എന്‍റെ പ്രണയം
എന്‍റെ ഹൃദയത്തിനകത്തെ
ചില്ലുകൂട്ടില്‍ അടയ്ക്കപ്പെടും.
നമ്മള്‍ അന്യരാകും.
  
താരകളെ കണ്ട ഏഴു രാത്രികള്‍ 
വിദൂരമായ ഓര്‍മ്മയാകും.
ഞാന്‍ ലോകത്തില്‍ ഏകനാകും.
നീയൊരു നവവധുവാകും.
ഞാന്‍ ഞാനല്ലാതാകും.
ഇന്നത്തെ രാത്രി രാത്രിയല്ലാതാകും.

02 December 2003

ആകാശങ്ങള്‍ക്കു കീഴെ




ഈ കറുത്ത മാനത്തിനു കീഴെ  നാമിരുവരും മാത്രം 
നമ്മുടെ ഉള്‍ക്കണ്ണുകളില്‍ സ്വപ്നങ്ങളുടെ തിരയിളക്കം മാത്രം
നമ്മുടെ ഹൃദയങ്ങളില്‍ പ്രണയത്തിന്‍റെ മന്ത്രധ്വനികള്‍ മാത്രം
ഇരുളില്‍, കനത്ത നിശ്ശബ്ദതയും ഏകാന്തതയും മാത്രം
നമ്മുടെയരികില്‍ നമ്മളും നമ്മുടെ പ്രണയവും മാത്രം



01 December 2003

പൂക്കാലം


എന്‍റെ പ്രണയം എന്‍റെ ഹൃദയമാണ്  
നിന്‍റെ  സ്നേഹം എന്‍റെ   ആത്മാവും .