Pages

17 May 2006

പ്രണയം

          

               ഹൃദയത്തിന്‍റെ ഉള്ളറകളില്‍ നിറയുന്ന  നൊമ്പരമാണ് പ്രണയം. പൂവിനെ തണ്ടില്‍നിന്നു അടര്‍ത്തി മാറ്റുമ്പോള്‍ ഉണ്ടാകുന്നതുപോലെ, പ്രണയിനിയുടെ  ചുണ്ടുകളെ ഒരു ചുംബനത്തില്‍ നിന്ന് സ്വതന്ത്രമാക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെ സുഖദമായ, ആലസ്യമാര്‍ന്ന ഒരു നൊമ്പരം.
               നേര്‍ത്ത മഞ്ഞു പെയ്യുന്ന , ഇളം തണുപ്പുള്ള , ഏകാന്തരാവില്‍ കാമിനിയുടെ  മടിത്തട്ടില്‍ തലചായ്ച്ചു , സ്നിഗ്ധമായ മുടിയിഴകള്‍ക്കിടയിലൂടെ  വിരലോടിക്കുന്ന മദാലസമായ അനുഭവമാണ് പ്രണയം.
              അത് ഹൃദയങ്ങളുടെ ഭാഷയാണ്‌. മന്ത്രണങ്ങളുടെ  മാറ്റൊലിയാണ്  . സ്വപ്നങ്ങളുടെ ഉച്ചസ്ഥായിയിലുള്ള അനുഭൂതിയാണ്.

03 April 2006

പകല്‍ക്കിനാവ്


എനിക്ക് മുന്നില്‍
ആകാശം അനാവൃതമായ സൌന്ദര്യമായിരുന്നു.
ആഴി
താരുണ്യത്തിന്‍റെ മധുചഷകമായിരുന്നു.
പൃഥ്വി
ഏഴഴകും തികഞ്ഞ സാലഭഞ്ജികയായിരുന്നു.
മൃദുഹാസം പോലെ 
സ്വപ്‌നങ്ങള്‍ തെന്നിനീങ്ങുന്ന അരുവിയിലായിരുന്നു
ഞാന്‍.
മഞ്ഞുപെയ്യുന്ന തണുത്തരാവിന്‍റെ
സാന്ദ്രത 
ആര്‍ദ്രമായി എന്നെ വലയം ചെയ്തു.