Pages

21 May 2012

വീണ്ടും മൊട്ടിട്ട പ്രണയപുഷ്പം





ഇതിനെയാണോ പ്രഥമ ദൃഷ്ട്യാലുള്ള
പ്രണയമെന്നു പറയുന്നത്?

ആയിരിക്കാം.
പക്ഷെ, എന്തോ ഒന്ന് എന്നെ നിന്നിലേക്ക് ആകര്‍ഷിക്കുന്നു.
നിന്റെ വശ്യങ്ങളായ മിഴികളാണോ?
കടും ചുവപ്പാര്‍ന്ന നിന്റെ ചുണ്ടുകളോ?

അറിയില്ല.
മരുഭൂപോലെക്കിടന്നയെന്റെ
ഹൃദയത്തിലേക്ക് നീയൊരുപേമാരി പോലെ പെയ്തിറങ്ങി.
എന്റെ ഉള്ളം തുടുത്തു.
പുതുമഴയില്‍ നനഞ്ഞ പ്രകൃതിപോലെ
ഞാന്‍ ഉന്മേഷവാനാണ്.

എനിക്കറിയാം,
നിനക്കന്നോടും ഇഷ്ടം തോന്നുമെന്ന്,
നീയന്റെതായിത്തീരുമെന്നു.
നമ്മുടെ പ്രണയം എന്നേയ്ക്കും ജീവിയ്ക്കുമെന്നു.

സത്യം.
ഞാന്‍ നിന്നെ എന്റെ
ജീവിതത്തിലേക്ക് ആകര്‍ഷിക്കും.
നമ്മള്‍ ഒന്നാകും.

**********

07 May 2012

മഹാരഹസ്യം




നീ ദൈവത്തിന്‍റെ പ്രതിരൂപമാകുന്നു
നീ മാംസം ധരിച്ച ആത്മാവാകുന്നു
നീ അനശ്വരമായ ജീവിതമാകുന്നു.

നീ ശക്തിയുടെ സ്രോതസ്സാകുന്നു
നീ അറിവിന്‍റെ അപാരതയാകുന്നു
നീ ബോധത്തിന്‍റെ അനന്തതയാകുന്നു.

നീ പൂര്‍ണ്ണതയുടെ പ്രതിബിംബമാകുന്നു
നീ ഉത്തമമായ സൃഷ്ടിയാകുന്നു
സ്രഷ്ടാവും നീ തന്നെയാകുന്നു.

നിന്‍റെ സൃഷ്ടിയുടെ കാരണവും നീ തന്നെ
നിന്‍റെ ജീവിതത്തിന്‍റെ ചിത്രകാരനും
രചയിതാവും നീ തന്നെ.

നീ തന്നെ വഴികാട്ടിയും
നീ തന്നെ അനുയായിയും.

നീ ദൈവമാകുന്നു.

*******************