അര്‍ദ്ധചന്ദ്രാകൃതം നെറ്റിത്തടം
വശ്യം നീലോല്‍പലമിഴികള്‍
കുറുതും എഴുന്ന നാസിക മോഹനം
പവിഴാധരയുഗ്മം പത്മദളം
ഗളം വലംപിരിശംഖാകാരം
വര്‍ണം കാര്‍വര്‍ണോപമം
നിന്‍ വദനം സുഭഗമോഹനം.
പയോധരയുഗ്മം സാനുതുല്യം
കരിവീട്ടിക്കാതല്‍ കരദ്വയം
പേലവാംഗുലികള്‍ നൃത്തമുദ്രകള്‍
വിടര്‍ന്ന ചെന്താമരയാമണിവയര്‍
മോഹമേകും മദനപുഷ്പച്ചുഴി
നിന്‍ ദേഹം മതിമോഹകം.
ചന്ദനക്കാതല്‍ കാല്‍രണ്ടു
ലക്ഷണയുക്തം പാദങ്ങള്‍.

No comments:
Post a Comment