Pages

04 January 2005

ഇനിയുമെത്ര


ഇനിയുമെത്ര വസന്തങ്ങള്‍ കൊഴിയാന്‍ കിടക്കുന്നു 
ഇനിയുമെത്ര ഗ്രീഷ്മങ്ങള്‍ വിയര്‍ക്കാനിരിക്കുന്നു 
ഇനിയുമെത്ര മകരങ്ങള്‍ കുളിരാന്‍ കിടക്കുന്നു
ഇനിയുമെത്ര ഇടവപ്പാതികള്‍ പെയ്യാനിരിക്കുന്നു

ഇനിയുമെത്ര തുലാമേഘജ്യോതിസ്സുകള്‍ പുണരാനുണ്ട്   
ഇനിയുമെത്ര ഡിസംബര്‍ മഞ്ഞു പൊഴിയാനുണ്ട് 
ഇനിയുമെത്ര ദിനരാത്രങ്ങള്‍ കടന്നു പോകാനുണ്ട് 

ഇനിയുമെത്ര തവണ  ഹൃദയം മിടിയ്ക്കാനുണ്ട്‌
ഇനിയുമെത്ര തവണ മിഴികള്‍ ചിമ്മാനുണ്ട്
ഇനിയുമെത്ര തവണ നാം കണ്ടുമുട്ടാനുണ്ട്

ഇനിയുമെത്ര പയ്യാരങ്ങള്‍ പറയാനുണ്ട് 
ഇനിയുമെത്ര  സ്വപ്‌നങ്ങള്‍ പങ്കിടാനുണ്ട് 
ഇനിയുമെത്ര തവണ നിലാവിന് കീഴെ ഒന്നിച്ചു നടക്കാനുണ്ട്
ഇനിയുമെത്രയോ നമുക്ക് സ്നേഹിക്കാനുണ്ട് 
ഓമനേ, ഇനിയുമെത്രയോ നമുക്ക് പ്രേമിക്കാനുണ്ട്‌ 

No comments:

Post a Comment