എഴുതിത്തീര്‍ന്ന
കഥയാണു നീയെന്നു
പലവട്ടം ഞാന്‍
എന്നെത്തന്നെ
ഓര്‍മിപ്പിച്ചു.
പക്ഷെ, നിന്റെ ഓര്‍മ്മകള്‍;
അതെന്നിലേക്ക്
വീണ്ടും വീണ്ടും
എന്തിനു
ഓടിയെത്തുന്നു?
നീ കേള്‍ക്കുന്നുണ്ടോ?
എനിക്ക് ഈ
ജീവിതം മതിയായി.
നീയില്ലാതെ
പ്രണയമെന്താണ്?
നിന്റെ സാമീപ്യമില്ലാതെ
ജീവിതമെന്താണ്?
അര്‍ത്ഥശൂന്യതകളുടെ
ഈ ഭാരം
എനിക്ക് താങ്ങുവാന്‍ വയ്യ.
മരണമേ, നീ എന്നെ
എന്റെ പ്രണയിനിയുടെ
കരങ്ങളിലെത്തിക്കൂ,
ഞങ്ങളുടെ ആത്മാക്കളെങ്കിലും
ഒന്നിക്കട്ടെ.
എന്റെ കഥ കൂടി
ഇനി നീ എഴുതിത്തീര്‍ക്കുക.
ഒടുവില്‍ ഒരു പൂര്‍ണ്ണവിരാമം
നല്കി അവസാനിപ്പിക്കുക.

No comments:
Post a Comment