ഇതിനെയാണോ പ്രഥമ ദൃഷ്ട്യാലുള്ള
പ്രണയമെന്നു പറയുന്നത്?
ആയിരിക്കാം.
പക്ഷെ, എന്തോ ഒന്ന് എന്നെ നിന്നിലേക്ക് ആകര്‍ഷിക്കുന്നു.
നിന്റെ വശ്യങ്ങളായ മിഴികളാണോ?
കടും ചുവപ്പാര്‍ന്ന നിന്റെ ചുണ്ടുകളോ?
അറിയില്ല.
മരുഭൂപോലെക്കിടന്നയെന്റെ
ഹൃദയത്തിലേക്ക് നീയൊരുപേമാരി പോലെ പെയ്തിറങ്ങി.
എന്റെ ഉള്ളം തുടുത്തു.
പുതുമഴയില്‍ നനഞ്ഞ പ്രകൃതിപോലെ
ഞാന്‍ ഉന്മേഷവാനാണ്.
എനിക്കറിയാം,
നിനക്കന്നോടും ഇഷ്ടം തോന്നുമെന്ന്,
നീയന്റെതായിത്തീരുമെന്നു.
നമ്മുടെ പ്രണയം എന്നേയ്ക്കും ജീവിയ്ക്കുമെന്നു.
സത്യം.
ഞാന്‍ നിന്നെ എന്റെ
ജീവിതത്തിലേക്ക് ആകര്‍ഷിക്കും.
നമ്മള്‍ ഒന്നാകും.
**********
No comments:
Post a Comment