Pages

06 June 2015

നിന്‍റെ പ്രണയമാണെന്‍റെ കാവ്യം




നിന്റെ പ്രണയമാണെന്‍റെ കാവ്യം

ചിതറുന്ന ശബ്ദശകലങ്ങള്‍ക്കപ്പുറം
തുളുമ്പുന്ന മോഹസ്രവങ്ങള്‍ക്കപ്പുറം
പൊഴിയാന്‍ വെമ്പുന്ന വാക് ധോരണികള്‍ക്കപ്പുറം  
എന്‍റെ ഹൃദയാന്തര്‍ഭിത്തിയില്‍ പതിഞ്ഞ 
നിന്‍റെ രൂപവും സ്വപ്നം നിറഞ്ഞ നിന്‍കണ്‍കളും 
നിന്‍ പ്രണയവുമാണെന്‍റെ കാവ്യം  
ഓമനേ , നിന്‍റെ പ്രണയമാണെന്‍റെ കാവ്യം


മഴ പെയ്യുമെൻ നെഞ്ചിനു മീതെയും 
വിരഹം പെയ്തിറങ്ങുമെൻ മിഴികളിലും 
സ്വപ്നം വിറകൊള്ളുമെൻ ഹൃദയകവാടത്തിലും 
ചുടുവേർപ്പരുവിയായൊഴുകുന്നു .
അലയടിക്കും അഹോ വിലാപങ്ങളിൽ 
കർണ്ണങ്ങൾ പ്രകമ്പനം കൊള്ളുന്നു.

പ്രകൃതി പാടുന്ന കവിതകൾ ജ്വാലകളായി 
ഹൃദയാന്തരാളങ്ങളിൽ അഗ്നിവലയങ്ങളായി 

നിന്നിൽ നിന്നടരുന്നതോ  കവിതകൾ
നിന്റെ ചുണ്ടിലോ പ്രണയമന്ത്രണങ്ങൾ 
നിന്റെ നെഞ്ചിൽ എന്റെ ഹൃദയസ്പന്ദനങ്ങൾ
നിന്റെ പ്രണയം എന്റെ ഹൃദയകാവ്യം 
ഓമനേ, നിന്റെ പ്രണയമാണെന്‍റെ കാവ്യം 

***




No comments:

Post a Comment