Pages

22 September 1999

ഒന്നു മാത്രം

date: n.a.


     നിന്റെ മൃദു മൊഴികൾ
കേൾക്കുവാനുള്ളം തുടിച്ചിടുന്നു .
നിന്റെ തലോടലുകൾക്കായ്
കൊതിച്ചിടുന്നെൻ തനു.
എന്റെ ആത്മാവിൽ
നിന്റെ ഗാനാലാപനം
എന്റെ കർണ്ണപുടങ്ങളിൽ
നിന്റെ ഹൃദയതാളം.
എന്റെ നെഞ്ചിൽ  നിന്റെ
ഇളം ചൂടാർന്ന ശ്വാസവായു
അജ്ഞാതമായ താള-
ക്രമത്തിൽ പതിക്കുന്നു.
എന്റെ ദേഹമെന്തിനോ
വേണ്ടി ത്രസിക്കുന്നു.
      ഓ, പ്രാണേശ്വരി
ഒന്ന് മാത്രം ഞാൻ
നിന്നെ അറിയിക്കുന്നു
നീയെന്റെ ഹൃദയത്തിൻ
അദ്വിതീയമാം സ്ഥാനം
കൈവശപ്പെടുത്തിയിരിക്കുന്നു.
      എന്റെ ശിരസ്സിനു
മുകളിലായി കപോതങ്ങൾ
പ്രണയസന്ദേശവും
പേറി പാറിനടക്കുന്നു.
കാത്തിരിക്കുന്നു ഞാൻ
ജീവനാഥേ നിന് സന്ദേശം;
നിന്റെ ആത്മാവിലെ ജീവ-
സംഗീതത്തിന്റെ കനവുകൾ.
      ഒന്നേയെനിക്കറിയൂ പ്രിയേ
നീയെന്നുമെന്നണിമാറിൽ
തല ചായ്ക്കുന്ന
സാന്ത്വന സ്പർശമത്രേ.
നിന്നെക്കുറിച്ചുള്ള ചിന്തകൾ
എന്നെ അസ്വസ്ഥനാക്കുന്നു.
നിന്റെ മാത്രമായി ത്തീരാൻ
എന്റെ ആത്മാവ്
നിരന്തരം കൊതിക്കുന്നു.
      ഇതാ സഖീ, വീണ്ടുമൊ-
രരിപ്രാവ്, സന്ദേശവും
പേറി; നിന്റെയോ'
ഞാനാശിച്ചുപോയി .


************************************

No comments:

Post a Comment