എന്നും നീയെന്‍റെ അണിമാറില്‍ ചായുറങ്ങു.
എന്‍റെ കണ്മണി നീ, ശാന്തമായി കിടന്നുറങ്ങു.
തേടുന്നു ഞാന്‍ നീയാം മധുവസന്തം
കാത്തിരിപ്പൂ ഞാന്‍ പുതുവസന്തം
വിനിദ്രമാം യാമങ്ങള്‍ നിനക്ക് വേണ്ടി
കുളിര്‍ക്കാറ്റായി
തലോടലായി നിറഞ്ഞുനിന്നു.
കണ്‍ചിമ്മാതെയുറങ്ങാതെ
നിന്നെ കാത്തു ഞാനിരുന്നു
എന്നും നീയെന്‍റെ കണ്മണി
എന്നും നീയെന്‍റെ പൊന്നോമന
രാത്രികള്‍ പകലുകള്‍ കൊഴിഞ്ഞു വീണു
നീയിന്നുമെന്നണിമാറില്‍
പാല്‍പുഞ്ചിരി തൂകി ഉറങ്ങവേ
ഓര്‍മ്മയില്‍ സാന്ത്വനമായി നീ മാറി
എന്നും നീയെന്‍റെ കണ്മണി
എന്നും നീയെന്‍റെ പൊന്നോമന
****************************
No comments:
Post a Comment