പാടുകയാണൊരേകാന്തഹൃദയമേതോ
ഓര്‍മകളുടെ നീര്‍ക്കുമിളകള്‍ പൊട്ടുമ്പോള്‍ .
കരയുകയാണാ കണ്ണുകളേതോ ദുഖ -
പൂരിതമാം സന്ധ്യകളുടെയോര്‍മ്മകളില്‍ .
അവന്‍റെ കണ്ണീര്‍കടലിനെ കടഞ്ഞെടുത്താരോ
കുറെ
മൌനദുഖങ്ങളും, വിഷാദസന്ധ്യകളും,
അര്‍ത്ഥരഹിതമായ പദപ്രയോഗങ്ങളും, സമസ്യകളും,
ജീവിതപന്ഥാവിന്‍റെ ഇരുണ്ടരാത്രികളില്‍
ദുഖാര്‍ത്തയായ് അലറുന്ന ആഴിയുടെ വേദനകളും,
പിടയുന്ന സ്വപ്നങ്ങളും, ചിറകരിയപ്പെട്ട ഓര്‍മകളും,
പിന്നെ കുറെ മധുരവാക്കുകളും സാന്ത്വനവുമാശ്വാസവും.
എല്ലാമെടുത്തേതോ കുറ്റിക്കാട്ടിലവരെറിഞ്ഞു .
അതിനുള്ളില്‍ ഒളിഞ്ഞിരുന്ന അവന്‍റെ ആത്മാവിന്‍റെ
വിലാപം മാത്രം കേള്‍ക്കാനവര്‍ നിന്നില്ല.
ഏതോ യുഗത്തിലെ ഗുഹാന്തരത്തിലെ
കൂരിരുളില്‍ അവര്‍ അപ്രത്യക്ഷരായി.
അവന്‍ എകനായേതോ സന്ധ്യയുടെ മാറില്‍
തലചായ്ച്ചുറങ്ങുകയാണിന്നും .
അവനു സ്വപ്നങ്ങളില്ല, ഓര്‍മകളില്ല
മൌന ദുഖങ്ങളില്ല, വിഷാദപ്രണയമില്ല.
എല്ലാമേതോ അഗാധഗര്‍ത്തത്തിന്റെ കൊടുംചൂടില്‍
ഉരുകിയൊലിച്ചേതോ പാറയായിത്തീര്‍ന്നിരിക്കുന്നു.

No comments:
Post a Comment