ഒരിക്കലും മറക്കാതിരിക്കാൻ
നിന്നെയെൻ ഹൃദയത്തിൽ
ഞാൻ പ്രതിഷ്ഠിച്ചു .
കടൽത്തീരം.
അസ്തമയം.
ഏകാകിനി.
അവളുടെ പിന്നിലായിട്ടാണ് ഞാനിരുന്നത്. കുറെ സമയമായി ഞാനവളെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. ഇടയ്ക്ക് ഞാൻ എഴുന്നേറ്റു അവളുടെ മുന്നിലൂടെ നടന്നു.
വളരെക്കുറച്ചു ആളുകളെ ഇന്നുള്ളൂ. ഉള്ളത് തന്നെ ചെറുപ്പക്കാരാണ്. ഇടയ്ക്ക് ഒന്നോ രണ്ടോ വൃദ്ധരും. എല്ലാവരും അവിടവിടെയായി ഇരിക്കുന്നു. വളരെ മൂകമായ അന്തരീക്ഷം.
ഞാൻ തിരകളോട് ചേർന്ന് നിന്നു. തിരകൾ എന്റെ കാലുകളെ തഴുകി തിരിച്ചു പോയി.
ഞാൻ തിരിഞ്ഞ് അവളെ നോക്കി. ലാവണ്യവതിയായ പെണ്ണ്. ഒട്ടും പ്രസന്നമായിരുന്നില്ല അവളുടെ മുഖം. ദു:ഖത്തിന്റെ അലകൾ അവളിലുണ്ടെന്നു എനിക്ക് തോന്നി.
അവൾ ശ്രദ്ധിക്കുന്നുവെന്നു തോന്നിയപ്പോൾ ഞാൻ നോട്ടം പിൻവലിച്ചു .
കുറച്ചു സമയം കൂടി ഞാൻ അവിടെ ഇരുന്നു.
ആൾരൂപങ്ങൾ നിഴലുകളായപ്പോൾ ഞാൻ എഴുന്നേറ്റു. അവൾ എപ്പോഴോ പോയിരുന്നു.

ഒരാഴ്ച കഴിഞ്ഞിരുന്നു അവളെ ഞാൻ രണ്ടാമത് കാണുമ്പോൾ. നഗരത്തിന്റെ തിരക്കിനിടയിൽ ആ തിരക്കിലലിഞ്ഞു അവൾ നടക്കുമ്പോൾ അപ്രതീക്ഷിതമായിട്ടാണ് എന്റെ മുന്നിൽ എത്തിപ്പെട്ടത്. ഷോപ്പിംഗ് കഴിഞ്ഞിറങ്ങിയതാണെന്ന് വ്യക്തം.
പ്രസരിപ്പുള്ള യുവതിയായിരുന്നു അവളപ്പോൾ. എങ്കിലും അവളിൽ ദു:ഖത്തിന്റെ ലാഞ്ചന ഞാൻ കണ്ടു.
അവളോട് സംസാരിക്കാൻ എന്റെ ഉള്ളം തുടിച്ചു. പക്ഷേ , എന്തുകൊണ്ടോ, എനിക്കതിനു വൈമനസ്യം തോന്നി. അവൾ നടന്നകലുന്നത് ഞാൻ നോക്കി നിന്നു .
വീണ്ടും ഒരാഴ്ച കൂടി.
ഇത്തവണ അവളെ ഞാൻ കണ്ടത് ഒരു ഐസ് ക്രീം പാർലറിൽ വച്ചാണ്. അവൾ അപ്പോഴും ഒറ്റയ്ക്കായിരുന്നു.
എല്ലാ സീറ്റിലും ആളുകളുണ്ടായിരുന്നു. അവളിരുന്ന മേശയ്ക്കരികിൽ മാത്രമേ കസേര ഒഴിവുണ്ടായിരുന്നുള്ളൂ.
ഞാൻ അവളുടെ അനുവാദത്തോടെ അവൾക്കെതിരെ ഇരുന്നു. ഒരു ഐസ് ക്രീമിന് ഓര്ഡര് കൊടുത്തിട്ട് ഞാൻ അവളെ ഉറ്റു നോക്കി. അറിയാതെ ഒരു വിറയൽ എന്നെ ബാധിച്ചു.
"ഹായ് ."
അവൾ ശിരസ്സുയർത്തി നോക്കി. അവളുടെ ചുണ്ടുകൾ നേർത്ത ശബ്ദത്തിൽ പ്രതിവചിച്ചു. "ഹായ് ."

"ഞാൻ രണ്ടു മൂന്നു തവണ കണ്ടിട്ടുണ്ട്."
അവൾ തല കുലുക്കി.
"എന്താ ... പേര്?"
"സാറാ ."
ഞാൻ എന്റെ പേര് പറഞ്ഞു.
ഞങ്ങൾ ഒരുപാടു സംസാരിച്ചു. അറിയാതെ എന്തോ ഒന്ന് എന്നെ വലയം ചെയ്യുന്നത് പോലെ എനിക്ക് തോന്നി.
"ഞാൻ കണ്ടപ്പോഴെല്ലാം ഒറ്റയ്ക്കായിരുന്നു. ദാ, ഇപ്പോഴുമതെ. ഒറ്റയ്ക്ക് നടക്കുന്നതാണോ ഇഷ്ടം."
അവൾ മറുപടി പറഞ്ഞില്ല. ശിരസ്സുയർത്താതെ ഐസ്ക്രീം നുണഞ്ഞു.
ഞാൻ അവളുടെ മറുപടിയ്ക്കായി കാത്തു. അവൾ മെല്ലെ മന്ത്രിച്ചു.
"ഞാൻ ഒറ്റയ്ക്കാണ്."
"പേരെന്റ്സ്?"
"നേരത്തെ മരിച്ചു പോയി."
"സോറി ടു ഹിയർ ദാറ്റ്."
"ഇറ്റ്സ് ഓക്കേ."
കുറച്ചു സമയം ഞങ്ങൾ ഒന്നും മിണ്ടിയില്ല.
"ഞാൻ പോകുന്നു." അവൾ എഴുന്നേറ്റു.
ഞാൻ അവളെ നോക്കി തല കുലുക്കി. അവൾ പുറത്തേക്കു നടന്നു.
"എന്ത്?"
"നാമാദ്യമായി പരിചയപ്പെട്ടത്."
"ഉം."
അവൾ എഴുന്നേറ്റിരുന്നു.
"ഈ രാത്രി തണുപ്പ് കൂടുതലാണ്."
അവൾ ആരോടെന്നില്ലാതെ പറഞ്ഞു. പിന്നെ, എണീറ്റ് ചെന്ന് മേശപ്പുറത്തിരുന്ന ബിയർ കുപ്പിയെടുത്ത് നനുത്ത ബിയർ വായിലേക്ക് വീഴ്ത്തി.
കുപ്പി മേശപ്പുറത്തു വച്ചിട്ട് അവൾ ചോദിച്ചു.
"നിനക്ക് വേണോ, ഹോട്ട്?"
"ഐ വാണ്ട് യൂ."
"നോട്ടി."
അവളുടെ കവിളുകളിൽ നുണക്കുഴികൾ വിടർന്നു.
"നൗ യൂ ലുക്ക് സോ എൻറ്റൈസിങ്ങ് ."
അവൾ ചിരിച്ചു. എന്നിട്ട് വന്നു എന്റെ കരവലയത്തിലൊതുങ്ങി കിടന്നു.
"ഞാൻ നിന്നെ പ്രേമിച്ചു തുടങ്ങുന്നുണ്ടോ എന്നൊരു സംശയം."
"ഇത് പോലുള്ള സംശയങ്ങൾ വേണ്ട. എന്നെ സ്നേഹിക്കരുതെന്നു ഞാൻ നിന്നോട് നേരത്തെ തന്നെ പറഞ്ഞിട്ടില്ലേ."
അവളുടെ സ്വരത്തിൽ താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു.
ഞാനവളുടെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. "സത്യമാണ് ഞാൻ പറഞ്ഞത്. എനിക്ക് നിന്നോട് പ്രേമമാണ്."
"എനിക്ക് ചില കാര്യങ്ങൾ ആവർത്തിക്കുന്നത് ഇഷ്ടമല്ല."
"ഓക്കേ." പിന്നെ, ഞാൻ ആ കാര്യത്തെ കുറിച്ച് അവളോട് മിണ്ടിയില്ല.
അടുത്ത ദിവസം വെളുപ്പിന് ആറിനു സാറയെന്നെ വിളിച്ചുണർത്തി.
"ഞാൻ പള്ളിയിൽ പോകുന്നു."
"ഒറ്റയ്ക്ക് പോകണ്ട. ഞാനും വരാം."
ഞങ്ങൾ ഒന്നിച്ചു പള്ളിയിൽ പോയി കുർബ്ബാനയിൽ പങ്കുകൊണ്ടു. വളരെ പഴയ ഒരു പള്ളിയായിരുന്നു അത്. നൂറ്റാണ്ടുകൾ പഴക്കമുള്ളത്. പാതി വശം ഇടിഞ്ഞു പൊളിഞ്ഞിരുന്നു.
അന്തരീക്ഷം ശാന്തവും ദിവ്യവുമായിരുന്നു. സ്വർഗ്ഗീയമായ ഒരനുഭൂതി എന്നിൽ നിറഞ്ഞ പോലെ എനിക്ക് തോന്നി. ഒരു ദിവ്യഗീതത്തിൽ അലിഞ്ഞില്ലതാവുന്നതുപോലെ. സ്വർഗ്ഗീയമായ അപാരതയിൽ ഒഴുകി നടക്കുന്ന തൂവൽ പോലെ.
കുർബ്ബാന കഴിഞ്ഞിറങ്ങിയപ്പോൾ അവളുടെ മുഖത്ത് വളരെ ദീപ്തവും അജ്ഞേയവുമായ ഒരു പ്രകാശം സ്ഫുരിക്കുന്നുവെന്നു എനിക്ക് തോന്നി.
ഞങ്ങൾ തിരിച്ചു അവളുടെ വീട്ടിലേക്കു നടന്നു.
അടുത്ത ദിവസം ഞാൻ എന്റെ ജോലിതിരക്കുകളിലേക്ക് മടങ്ങി.
"പോയി ഡ്രസ്സ് മാറ്. ഇല്ലെങ്കിൽ പനി പിടിക്കും."
അവൾ അകത്തേക്ക് പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞു വസ്ത്രം മാറി വന്നു.
"എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങൾ?"
"നതിംഗ്."
"ഒന്നുമില്ലേ?"
"ഒരു പഴയ വിശേഷം മാത്രം."
"എന്ത്?"
"അതു പറഞ്ഞാൽ നീ വിഷമിക്കും."
"സാരമില്ല. എന്നാലും പറയൂ."
"സമയം അടുത്ത് കഴിഞ്ഞു. എപ്പോൾ വേണമെങ്കിലും..."
ഞാൻ ഞെട്ടി. ഒരു നിമിഷത്തേക്ക് എനിക്ക് ശബ്ദം നഷ്ടപ്പെട്ടു.
"സത്യമാണോ?"
"യെസ്." അവൾ തലകുലുക്കി.
"എങ്കിൽ ഇനിയെങ്കിലും നമുക്ക് വിവാഹിതരാകാം. ഐ ആം റെഡി."
അവൾ കടുപ്പിച്ചു എന്നെ നോക്കി.
"പ്ലീസ് സാറാ, ഒരു ദിവസമെങ്കിൽ ഒരു ദിവസം. നിന്റെ ഭർത്താവെന്ന സ്ഥാനം. നിന്നെ ഞാൻ അത്രയ്ക്ക് സ്നേഹിക്കുന്നു. എന്നെ വിശ്വസിക്കൂ."
"ഫോർ ഗോഡ്സ് സേക് , സ്റ്റോപ്പ് ദിസ് നോണ്സെൻസ്."
"ഞാൻ നിന്നെക്കാൾ മൂന്നു വയസ്സിനിളയതായതുകൊണ്ടാണോ? നമ്മുടെ ഈ ബന്ധത്തിന് ഒരു പേര്. അത്രയേ, ഞാൻ ആവശ്യപ്പെടുന്നുള്ളൂ."
അവൾ എഴുന്നേറ്റു അകത്തേക്ക് പോയി. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു.
പത്തു മിനിറ്റിനു ശേഷം അവൾ വന്നു, പുറപ്പെടാൻ തയ്യാറായി.
"നീ?"
"പോകുന്നു."
"എന്തേ?" അവൾ മിണ്ടിയില്ല.
"നാളെ പോയാൽ മതി."
"ഇല്ല. പോയേ പറ്റൂ."
"നിന്റെ ഇഷ്ടം പോലെ."
അവൾ ചിരിച്ചു.
"നമുക്ക് ഇങ്ങനെ മതി. യാതൊരു ബന്ധനങ്ങളും ഇല്ലാത്ത ബന്ധം. എല്ലാ പേരുകൾക്കും അതീതമായ ഒന്ന്. നമ്മുടെ ഹൃദയങ്ങൾ തമ്മിലുള്ളത്."
അവൾ പുറത്തോട്ടിറങ്ങി. ഒന്നുകൂടി യാത്ര ചോദിക്കാനെന്ന മട്ടിൽ തിരിഞ്ഞു നിന്നു. എന്നിട്ട് പറഞ്ഞു. "നമ്മൾ തമ്മിൽ ഇനി കണ്ടെന്നു വരില്ല."
"വൈ?"
"ഡോക്ടർ പറഞ്ഞു ... ഇതെന്റെ അവസാനത്തെ ..."
"സാറാ." ഞാൻ അവിശ്വസനീയതയോടെ വിളിച്ചു.
അവൾ ചിരിച്ചു, വിഷാദം കലർന്ന ചിരി. "ആഴ്ചയാണ്."
"നീയെന്തേ വന്നത്?"
"നിന്റെ മടിയിൽ തല ചായ്ച്ച് മരിക്കാൻ വേണ്ടി." അവൾ വിവരിക്കാനാവാത്ത വേദന അനുഭവിക്കുന്നുണ്ടെന്ന് തോന്നി.
"എന്നിട്ട്, നീ ..." എന്റെ ശബ്ദം ചിലമ്പിക്കുന്നത് ഞാനറിഞ്ഞു. "...പോകുന്നതെന്തേ?"
"നീയെന്നെ ഇത്രയധികമായി സ്നേഹിക്കുമെന്നു ഞാൻ കരുതിയിരുന്നില്ല. ഞാൻ മരിച്ചുകൊണ്ടിരിക്കുമ്പോൾ നിന്റെ മുഖത്തുണ്ടാകുന്ന വേദന കാണാൻ എനിക്കു വയ്യ ..." അല്പസമയം അവൾ മിണ്ടാതിരുന്നു. പിന്നെ തുടർന്നു. "നിനക്ക് ഞാൻ പല തവണ വാണിംഗ് തന്നതാണ്. ഞാൻ മരിക്കാനിരിക്കുന്നവളാണ്, എന്നെ സ്നേഹിക്കരുതെന്ന്. എന്നിട്ടും നീ ..." അവളുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി. പതുക്കെ അവൾ സ്വയം നിയന്ത്രിച്ചു.
"എന്റെ പ്രണയം വിടരും മുമ്പേ കൊഴിയുകയാണല്ലോ."
"ഞാൻ ഇപ്പോൾ സംതൃപ്തയാണ്, പൂർണ്ണമായും." അവൾ ദീർഘമായി നിശ്വസിച്ചു. "ഞാൻ പൊയ്ക്കോട്ടേ?"
അവളുടെ മുഖത്തെ വികാരങ്ങൾ വായിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ കണ്ണുകൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
തോരാതെ പെയ്യുന്ന മഴയിലേക്ക് അവളിറങ്ങി.
" ഞാൻ ... ഞാൻ നിന്നെ ഒന്നു ചുംബിച്ചോട്ടേ?" ഞാൻ ചോദിച്ചു.
അവൾ തലയിളക്കി. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. അവൾ പുഞ്ചിരിച്ചു. എന്നിട്ട് എന്നെ കെട്ടിപിടിച്ചു. ഞാൻ അവളുടെ മുഖം കൈകളിലാക്കി, ചുണ്ടുകളിൽ, കണ്ണുകളിൽ, നെറ്റിയിൽ മതിവരും വരെ ചുംബിച്ചു. ഞങ്ങൾ രണ്ടുപേരും കരയുന്നുണ്ടായിരുന്നു.
കരച്ചിലിനിടയിൽ അവൾ പറയുന്നത് ഞാൻ അവ്യക്തമായി കേട്ടു. "ഞാൻ മരിക്കുമെന്ന റിഞ്ഞിട്ടും നീയെന്തിനെന്നെ ഇത്രയേറെ സ്നേഹിച്ചു." എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു.
സാറാ എന്റെ ആലിംഗനത്തിൽ നിന്ന് മോചിതയായി.
"ഇനി ഞാൻ സ്വസ്ഥമായി മരിക്കട്ടെ." അവൾ പറഞ്ഞു. പിന്നെ, തിരിഞ്ഞു നോക്കാതെ നടന്നു. അവളുടെ രൂപം മറയുന്നത് വരെ ഞാൻ നോക്കി നിന്നു.
ഞാൻ അവളെ ഒരുപാടു സ്നേഹിച്ചിരുന്നു. അവൾ എന്നെയും. ഒരിക്കലും പ്രണയം പ്രകടിപ്പിച്ചില്ലെന്നു മാത്രം. എന്നെ അനുവദിച്ചുമില്ല.
അവളുടെ അസുഖം ഒരിക്കലും ഭേദമാകില്ലെന്നു അറിഞ്ഞുകൊണ്ട് തന്നെ ഞാൻ അവളെ സ്നേഹിച്ചു.
പ്രണയത്തെ അതിന്റെ എല്ലാ തീക്ഷ്ണതയോടും കൂടി നീയെനിക്കു കാണിച്ചു തന്നു. പക്ഷേ, ഒടുവിൽപ്രണയതീവ്രതയുടെ ഉത്തുംഗതയിൽ നഷ്ടബോധത്തോടെ നിൽക്കാനാണ് എന്റെ വിധി. ആ വേദന അവളുടെ കണ്ണുകളിലും ഞാൻ കണ്ടു.
ഇണയെ നഷ്ടപ്പെടുന്ന പ്രേയസിയുടെ തകർന്ന ഹൃദയത്തിന്റെ നൊമ്പരം എങ്ങും അലയടിക്കുന്നു. എനിക്ക് ചുറ്റും ഘനശൂന്യത മാത്രമാണെന്ന് എനിക്ക് തോന്നി. അന്ധകാരത്തിന്റെ മഹാസാഗരം. ഏകാന്തതയുടെ മഹാപ്രപഞ്ചം.
കാത്തിരിക്കാൻ ഒന്നുമില്ല എന്നാ പരമസത്യം എനിക്ക് ചുറ്റും ഭ്രാന്തമായി അലയടിക്കുന്നു. ഒന്ന് മാത്രം അവശേഷിക്കുന്നു. അവളുടെ വേർപാടിന്റെ നിമിഷങ്ങൾ. അവളുടെ മരണത്തിന്റെ സന്ദേശം. കാത്തിരിക്കാൻ അവൾ ബാക്കിവച്ച ഒരേ ഒരു കാര്യം. അതിന്റെ ചിന്ത എന്നിൽ ഉൾക്കിടിലം സൃഷ്ടിച്ചു.

*
മനോഹരമായ ഈ ഗ്രാമത്തിന്റെ കൊടുംതണുപ്പിൽ സാറയെയും കെട്ടിപ്പിടിച്ചു കിടന്നപ്പോൾ ഞാൻ പഴയ കഥകൾ ഓർത്ത് പോയി.
"സാറാ."
"ങ്ഉം."
"നീയോർക്കുന്നുണ്ടോ?""എന്ത്?"
"നാമാദ്യമായി പരിചയപ്പെട്ടത്."
"ഉം."
അവൾ എഴുന്നേറ്റിരുന്നു.
"ഈ രാത്രി തണുപ്പ് കൂടുതലാണ്."
അവൾ ആരോടെന്നില്ലാതെ പറഞ്ഞു. പിന്നെ, എണീറ്റ് ചെന്ന് മേശപ്പുറത്തിരുന്ന ബിയർ കുപ്പിയെടുത്ത് നനുത്ത ബിയർ വായിലേക്ക് വീഴ്ത്തി.
കുപ്പി മേശപ്പുറത്തു വച്ചിട്ട് അവൾ ചോദിച്ചു.
"നിനക്ക് വേണോ, ഹോട്ട്?"
"ഐ വാണ്ട് യൂ."
"നോട്ടി."
അവളുടെ കവിളുകളിൽ നുണക്കുഴികൾ വിടർന്നു.
"നൗ യൂ ലുക്ക് സോ എൻറ്റൈസിങ്ങ് ."
അവൾ ചിരിച്ചു. എന്നിട്ട് വന്നു എന്റെ കരവലയത്തിലൊതുങ്ങി കിടന്നു.
"ഞാൻ നിന്നെ പ്രേമിച്ചു തുടങ്ങുന്നുണ്ടോ എന്നൊരു സംശയം."
"ഇത് പോലുള്ള സംശയങ്ങൾ വേണ്ട. എന്നെ സ്നേഹിക്കരുതെന്നു ഞാൻ നിന്നോട് നേരത്തെ തന്നെ പറഞ്ഞിട്ടില്ലേ."
അവളുടെ സ്വരത്തിൽ താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു.
ഞാനവളുടെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. "സത്യമാണ് ഞാൻ പറഞ്ഞത്. എനിക്ക് നിന്നോട് പ്രേമമാണ്."
"എനിക്ക് ചില കാര്യങ്ങൾ ആവർത്തിക്കുന്നത് ഇഷ്ടമല്ല."
"ഓക്കേ." പിന്നെ, ഞാൻ ആ കാര്യത്തെ കുറിച്ച് അവളോട് മിണ്ടിയില്ല.
അടുത്ത ദിവസം വെളുപ്പിന് ആറിനു സാറയെന്നെ വിളിച്ചുണർത്തി.
"ഞാൻ പള്ളിയിൽ പോകുന്നു."
"ഒറ്റയ്ക്ക് പോകണ്ട. ഞാനും വരാം."
ഞങ്ങൾ ഒന്നിച്ചു പള്ളിയിൽ പോയി കുർബ്ബാനയിൽ പങ്കുകൊണ്ടു. വളരെ പഴയ ഒരു പള്ളിയായിരുന്നു അത്. നൂറ്റാണ്ടുകൾ പഴക്കമുള്ളത്. പാതി വശം ഇടിഞ്ഞു പൊളിഞ്ഞിരുന്നു.
അന്തരീക്ഷം ശാന്തവും ദിവ്യവുമായിരുന്നു. സ്വർഗ്ഗീയമായ ഒരനുഭൂതി എന്നിൽ നിറഞ്ഞ പോലെ എനിക്ക് തോന്നി. ഒരു ദിവ്യഗീതത്തിൽ അലിഞ്ഞില്ലതാവുന്നതുപോലെ. സ്വർഗ്ഗീയമായ അപാരതയിൽ ഒഴുകി നടക്കുന്ന തൂവൽ പോലെ.
കുർബ്ബാന കഴിഞ്ഞിറങ്ങിയപ്പോൾ അവളുടെ മുഖത്ത് വളരെ ദീപ്തവും അജ്ഞേയവുമായ ഒരു പ്രകാശം സ്ഫുരിക്കുന്നുവെന്നു എനിക്ക് തോന്നി.
ഞങ്ങൾ തിരിച്ചു അവളുടെ വീട്ടിലേക്കു നടന്നു.
അടുത്ത ദിവസം ഞാൻ എന്റെ ജോലിതിരക്കുകളിലേക്ക് മടങ്ങി.
*
പിന്നീട് ഞങ്ങൾ കണ്ടു മുട്ടുന്നത് ആറു മാസം കഴിഞ്ഞാണ്. ഇതിനിടയിൽ ഒരുപാടു തിരഞ്ഞെങ്കിലും അവളെ കണ്ടെത്താനായില്ല.
ജൂണ് മാസത്തിലെ നനഞ്ഞ സന്ധ്യയിൽ മഴ നനഞ്ഞ് അവൾ വന്നു, ഞാൻ ഏകനായി താമസിക്കുന്ന എന്റെ വീട്ടിൽ.
വന്നപാടെ അവൾ പറഞ്ഞു. "എന്റെ തല മുഴുവൻ നനഞ്ഞു. നീ തന്നെ തോർത്തി താ."
ഞാൻ അവളുടെ തല തുവർത്തി കൊടുത്തു."പോയി ഡ്രസ്സ് മാറ്. ഇല്ലെങ്കിൽ പനി പിടിക്കും."
അവൾ അകത്തേക്ക് പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞു വസ്ത്രം മാറി വന്നു.
"എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങൾ?"
"നതിംഗ്."
"ഒന്നുമില്ലേ?"
"ഒരു പഴയ വിശേഷം മാത്രം."
"എന്ത്?"
"അതു പറഞ്ഞാൽ നീ വിഷമിക്കും."
"സാരമില്ല. എന്നാലും പറയൂ."
"സമയം അടുത്ത് കഴിഞ്ഞു. എപ്പോൾ വേണമെങ്കിലും..."
ഞാൻ ഞെട്ടി. ഒരു നിമിഷത്തേക്ക് എനിക്ക് ശബ്ദം നഷ്ടപ്പെട്ടു.
"സത്യമാണോ?"
"യെസ്." അവൾ തലകുലുക്കി.
"എങ്കിൽ ഇനിയെങ്കിലും നമുക്ക് വിവാഹിതരാകാം. ഐ ആം റെഡി."
അവൾ കടുപ്പിച്ചു എന്നെ നോക്കി.
"പ്ലീസ് സാറാ, ഒരു ദിവസമെങ്കിൽ ഒരു ദിവസം. നിന്റെ ഭർത്താവെന്ന സ്ഥാനം. നിന്നെ ഞാൻ അത്രയ്ക്ക് സ്നേഹിക്കുന്നു. എന്നെ വിശ്വസിക്കൂ."
"ഫോർ ഗോഡ്സ് സേക് , സ്റ്റോപ്പ് ദിസ് നോണ്സെൻസ്."
"ഞാൻ നിന്നെക്കാൾ മൂന്നു വയസ്സിനിളയതായതുകൊണ്ടാണോ? നമ്മുടെ ഈ ബന്ധത്തിന് ഒരു പേര്. അത്രയേ, ഞാൻ ആവശ്യപ്പെടുന്നുള്ളൂ."
അവൾ എഴുന്നേറ്റു അകത്തേക്ക് പോയി. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു.
പത്തു മിനിറ്റിനു ശേഷം അവൾ വന്നു, പുറപ്പെടാൻ തയ്യാറായി.
"നീ?"
"പോകുന്നു."
"എന്തേ?" അവൾ മിണ്ടിയില്ല.
"നാളെ പോയാൽ മതി."
"ഇല്ല. പോയേ പറ്റൂ."
"നിന്റെ ഇഷ്ടം പോലെ."
അവൾ ചിരിച്ചു.
"നമുക്ക് ഇങ്ങനെ മതി. യാതൊരു ബന്ധനങ്ങളും ഇല്ലാത്ത ബന്ധം. എല്ലാ പേരുകൾക്കും അതീതമായ ഒന്ന്. നമ്മുടെ ഹൃദയങ്ങൾ തമ്മിലുള്ളത്."
അവൾ പുറത്തോട്ടിറങ്ങി. ഒന്നുകൂടി യാത്ര ചോദിക്കാനെന്ന മട്ടിൽ തിരിഞ്ഞു നിന്നു. എന്നിട്ട് പറഞ്ഞു. "നമ്മൾ തമ്മിൽ ഇനി കണ്ടെന്നു വരില്ല."
"വൈ?"
"ഡോക്ടർ പറഞ്ഞു ... ഇതെന്റെ അവസാനത്തെ ..."
"സാറാ." ഞാൻ അവിശ്വസനീയതയോടെ വിളിച്ചു.
അവൾ ചിരിച്ചു, വിഷാദം കലർന്ന ചിരി. "ആഴ്ചയാണ്."
"നീയെന്തേ വന്നത്?"
"നിന്റെ മടിയിൽ തല ചായ്ച്ച് മരിക്കാൻ വേണ്ടി." അവൾ വിവരിക്കാനാവാത്ത വേദന അനുഭവിക്കുന്നുണ്ടെന്ന് തോന്നി.
"എന്നിട്ട്, നീ ..." എന്റെ ശബ്ദം ചിലമ്പിക്കുന്നത് ഞാനറിഞ്ഞു. "...പോകുന്നതെന്തേ?"
"നീയെന്നെ ഇത്രയധികമായി സ്നേഹിക്കുമെന്നു ഞാൻ കരുതിയിരുന്നില്ല. ഞാൻ മരിച്ചുകൊണ്ടിരിക്കുമ്പോൾ നിന്റെ മുഖത്തുണ്ടാകുന്ന വേദന കാണാൻ എനിക്കു വയ്യ ..." അല്പസമയം അവൾ മിണ്ടാതിരുന്നു. പിന്നെ തുടർന്നു. "നിനക്ക് ഞാൻ പല തവണ വാണിംഗ് തന്നതാണ്. ഞാൻ മരിക്കാനിരിക്കുന്നവളാണ്, എന്നെ സ്നേഹിക്കരുതെന്ന്. എന്നിട്ടും നീ ..." അവളുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി. പതുക്കെ അവൾ സ്വയം നിയന്ത്രിച്ചു.
"എന്റെ പ്രണയം വിടരും മുമ്പേ കൊഴിയുകയാണല്ലോ."
"ഞാൻ ഇപ്പോൾ സംതൃപ്തയാണ്, പൂർണ്ണമായും." അവൾ ദീർഘമായി നിശ്വസിച്ചു. "ഞാൻ പൊയ്ക്കോട്ടേ?"
അവളുടെ മുഖത്തെ വികാരങ്ങൾ വായിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ കണ്ണുകൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
തോരാതെ പെയ്യുന്ന മഴയിലേക്ക് അവളിറങ്ങി.
" ഞാൻ ... ഞാൻ നിന്നെ ഒന്നു ചുംബിച്ചോട്ടേ?" ഞാൻ ചോദിച്ചു.
അവൾ തലയിളക്കി. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. അവൾ പുഞ്ചിരിച്ചു. എന്നിട്ട് എന്നെ കെട്ടിപിടിച്ചു. ഞാൻ അവളുടെ മുഖം കൈകളിലാക്കി, ചുണ്ടുകളിൽ, കണ്ണുകളിൽ, നെറ്റിയിൽ മതിവരും വരെ ചുംബിച്ചു. ഞങ്ങൾ രണ്ടുപേരും കരയുന്നുണ്ടായിരുന്നു.
കരച്ചിലിനിടയിൽ അവൾ പറയുന്നത് ഞാൻ അവ്യക്തമായി കേട്ടു. "ഞാൻ മരിക്കുമെന്ന റിഞ്ഞിട്ടും നീയെന്തിനെന്നെ ഇത്രയേറെ സ്നേഹിച്ചു." എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു.
സാറാ എന്റെ ആലിംഗനത്തിൽ നിന്ന് മോചിതയായി.
"ഇനി ഞാൻ സ്വസ്ഥമായി മരിക്കട്ടെ." അവൾ പറഞ്ഞു. പിന്നെ, തിരിഞ്ഞു നോക്കാതെ നടന്നു. അവളുടെ രൂപം മറയുന്നത് വരെ ഞാൻ നോക്കി നിന്നു.
ഞാൻ അവളെ ഒരുപാടു സ്നേഹിച്ചിരുന്നു. അവൾ എന്നെയും. ഒരിക്കലും പ്രണയം പ്രകടിപ്പിച്ചില്ലെന്നു മാത്രം. എന്നെ അനുവദിച്ചുമില്ല.
അവളുടെ അസുഖം ഒരിക്കലും ഭേദമാകില്ലെന്നു അറിഞ്ഞുകൊണ്ട് തന്നെ ഞാൻ അവളെ സ്നേഹിച്ചു.
പ്രണയത്തെ അതിന്റെ എല്ലാ തീക്ഷ്ണതയോടും കൂടി നീയെനിക്കു കാണിച്ചു തന്നു. പക്ഷേ, ഒടുവിൽപ്രണയതീവ്രതയുടെ ഉത്തുംഗതയിൽ നഷ്ടബോധത്തോടെ നിൽക്കാനാണ് എന്റെ വിധി. ആ വേദന അവളുടെ കണ്ണുകളിലും ഞാൻ കണ്ടു.
ഇണയെ നഷ്ടപ്പെടുന്ന പ്രേയസിയുടെ തകർന്ന ഹൃദയത്തിന്റെ നൊമ്പരം എങ്ങും അലയടിക്കുന്നു. എനിക്ക് ചുറ്റും ഘനശൂന്യത മാത്രമാണെന്ന് എനിക്ക് തോന്നി. അന്ധകാരത്തിന്റെ മഹാസാഗരം. ഏകാന്തതയുടെ മഹാപ്രപഞ്ചം.
കാത്തിരിക്കാൻ ഒന്നുമില്ല എന്നാ പരമസത്യം എനിക്ക് ചുറ്റും ഭ്രാന്തമായി അലയടിക്കുന്നു. ഒന്ന് മാത്രം അവശേഷിക്കുന്നു. അവളുടെ വേർപാടിന്റെ നിമിഷങ്ങൾ. അവളുടെ മരണത്തിന്റെ സന്ദേശം. കാത്തിരിക്കാൻ അവൾ ബാക്കിവച്ച ഒരേ ഒരു കാര്യം. അതിന്റെ ചിന്ത എന്നിൽ ഉൾക്കിടിലം സൃഷ്ടിച്ചു.
*
അടുത്ത ദിവസം വൈകിട്ട് ആറേ പതിനഞ്ചിന് ഹോസ്പിറ്റലിൽ നിന്ന് എനിക്കൊരു ഫോണ് കോൾ വന്നു, സാറയുടെ മരണസന്ദേശവും പേറി.
അന്ന് രാത്രി ഞാൻ സാറയുടെ വിയർപ്പിന്റെ ഗന്ധമുള്ള ഗൌണ് കെട്ടിപ്പിടിച്ചു കിടന്നു. എന്റെ വീടിനു പുറത്തു, വഴിയിൽ ഒരു ഭ്രാന്തൻ പാടുന്നുണ്ടായിരുന്നു.
ഞാൻ ഓർമകളുടെ ഭ്രമണപഥത്തിൽ അലഞ്ഞു.
സ്വപ്നങ്ങളുടെ തീഗോളങ്ങളൾ എന്നെ വലയം ചെയ്തു.
വാചാലമായ അന്ധകാരത്തിൽ
നീ,
നീ മാത്രം തരളമായ ഗാനം പോലെ ഒഴുകുന്നു.
*****
No comments:
Post a Comment