മഴയുടെ സ്വപ്‌നങ്ങള്‍ ഞാനറിഞ്ഞു.
അവളുടെ കനവുകളില്‍ വിടര്‍ന്നു നിന്ന
മുഖം ഞാന്‍ കണ്ടു.
അവളുടെ ഹൃദയത്തിന്‍റെ താളം
എന്‍റെ ഉള്ളിലാണെന്നു ഞാന്‍ കേട്ടു.
അവളുടെ തണുത്ത കൈവിരലുകള്‍
എന്‍റെ കൈക്കുള്ളിലായിരുന്നു.
അവള്‍ എന്‍റെ സമീപത്തായിരുന്നു.
അവളുടെ നിശ്വാസം എന്‍റെ മുഖത്ത്
പതിയുന്നുണ്ടായിരുന്നു.
നേര്‍ത്ത മന്ദമാരുതന്‍ ഞങ്ങളെ
തഴുകുന്നുണ്ടായിരുന്നു.
********************
********************

No comments:
Post a Comment