നിന്റെ ഹൃദയത്തിന്റെ താളം ,
മിടിയ്ക്കാതെ മിടിയ്ക്കുന്ന
നിന്റെ ഹൃദയത്തിന്റെ താളം
ഇന്നിതാ നിലച്ചിരിക്കുന്നു.
കൂലംകുത്തിയും ശാന്തമായും
ഒഴുകുന്ന പുഴയുടെ
ഭാവതാളങ്ങളായിരുന്നു നിന്റെ
ഹൃദയത്തിന്റെ രാഗം
ചിലപ്പോള്‍ അമര്ഷമായ്
ചിലപ്പോള്‍ ശാന്തമായ്
ചിലപ്പോള്‍ വേദനയായ്
ചിലപ്പോള്‍ മൃദുവായ്
ആരെയും വേദനിപ്പിച്ച
കൊച്ചുഹൃദയമേ,
നിന്റെ ആത്മരാഗമി-
ന്നിതാ നിലച്ചിരിക്കുന്നു.
മഹാരോഗത്തിന്റെ വേദനയിലും
നീ പുഞ്ചിരിച്ചു,
നിന്നെ പോറ്റുന്നവര്ക്കു
സാന്ത്വനമേകി, എങ്കിലും
അടുത്ത നിമിഷങ്ങളില്‍ നീ
പിടഞ്ഞു, അസഹനീയമാം
വേദനയുള്‍ക്കൊണ്ട്
നീ കേണു കരഞ്ഞു.
വാക്കുകള്‍ മെനഞ്ഞെടുക്കാന്‍
നീ ശ്രമിച്ചു,ശബ്ദങ്ങളായി
അവ പുറപ്പെട്ടു.
നിന്റെ ചലനങ്ങളില്‍ നീ-
യേവര്‍ക്കും സന്തോഷമായി.
ഉള്ളിലെ വേദനയറിഞ്ഞും
നീയവരുടെ സ്മിതം കണ്ടു.
വേദന പറയാനറിയാതെ നീ
കരഞ്ഞു, രോഗങ്ങളില്‍
നീ വിറച്ചു, കാണുന്നവരുടെ
കരള്‍ത്തടങ്ങളില്‍ നീ
ഗദ്ഗദച്ചാലുകള് നിറച്ചു.
ഓ , കൊച്ചുഹൃദയമേ വേദനയുടെ
മാറ്റൊലിയുറവയുള്ക്കൊണ്ട
നിന്റെ ഹൃദയത്തിന്റെ താളംമാറ്റൊലിയുറവയുള്ക്കൊണ്ട
ഇന്നിതാ നിലച്ചിരിക്കുന്നു.

No comments:
Post a Comment