Pages

04 February 2012

വിലാപം



അവളുടെ മരണം ഇന്ന് ഞാന്‍ ആഘോഷിക്കും.
എന്‍റെ സ്വാതന്ത്ര്യം;
അതെ, നിന്നില്‍ നിന്നും
ഞാന്‍ നേടിയ എന്‍റെ സ്വാതന്ത്ര്യം,
മദ്യലഹരിയില്‍ മുങ്ങി
ആഘോഷമാക്കും.

ഓ, പ്രപഞ്ചമേ, കേള്‍ക്കൂ
ഞാന്‍ സ്വതന്ത്രനായിരിക്കുന്നു.
അവള്‍ ദൈവത്തിനു
പ്രിയപ്പെട്ടവളായിരിക്കുന്നു.
(ഇന്നലെ വരെ എന്‍റെയും).
ഞാന്‍ ആനന്ദിക്കട്ടെ.

പുറത്തു മഴ പെയ്യുന്നു;
നീ കരയുകയാണോ?
എന്‍റെ കണ്ണുകളില്‍…
അത്… നനവല്ല;
വാക്കുകള്‍ ഇടറുന്നുവെന്നോ?
അല്ല, ഞാന്‍ കരയുകയല്ല,
മദ്യസക്തിയില്‍ എല്ലാം മറക്കുകയാണ്.

അവളുടെ വിയര്‍പ്പിന്‍റെ ഗന്ധം
ഇനി എന്നെന്നും ഓര്‍മകളില്‍ മാത്രം.
വെളിച്ചെണ്ണയുടെ മണമുള്ള 
ഇടതൂര്‍ന്ന മുടിയിഴകള്‍
എന്‍റെ മുഖത്ത് അവള്‍ ഇടുകയില്ല.
അവളുടെ തുടുത്ത മുലകള്‍
എന്‍റെ നെഞ്ചില്‍ ഇനി അമരുകയില്ല.

അവളുടെ പ്രണയം…
അവളുടെ കാമം…
അവളുടെ രതിനിശ്വാസങ്ങള്‍…
എല്ലാം സ്മരണകള്‍ മാത്രം.

ഒരുനാള്‍ അവളില്‍ വിലയിക്കും വരെ
ഞാന്‍ ജീവിതം ആഘോഷമാക്കും.

^^^^^^^^^^^^^^^^^^^^^^^^^^^^

No comments:

Post a Comment