വീണ്ടും ഒരു രാത്രി കൂടി
നിന്റെ പ്രണയത്തെ ഓർമപ്പെടുത്തി .
തണുത്ത നിശ്വാസങ്ങൾ കാറ്റായ് അലിഞ്ഞു .
ഇപ്പോഴും നീ ദൂരെയാണെന്ന ചിന്ത
എനിക്ക് പിന്നെയും മുറിവായി..
രക്തം തൂലികയിൽ നിറച്ച്
ഞാൻ നിന്റെ നാമം
ചുവരിൽ എഴുതിച്ചേർത്തു,
ഒരു തവണ കൂടി.
ആ സുദിനം എന്നാണെന്ന്
ഞാൻ പിന്നെയും മനസ്സിൽ ആവർത്തിച്ചു,
നീ എന്റെതാകുന്ന ദിവസം.
നാം ഒരാത്മാവും ശരീരവും ആകുന്ന ദിവസം.
നിശ്വാസങ്ങളിൽ ഒരേ താളവും രാഗവും
ഇഴചേരുന്ന ദിവസം.
ഒരു തവണ കൂടി
നിന്റെ പ്രണയം എന്നിൽ നിറഞ്ഞു.
എന്റെ പ്രപഞ്ചം
നീ മാത്രമായി.
ഒരു ഗാനം പോലെ
ഞാൻ നിന്നിലലിഞ്ഞു.
*****
No comments:
Post a Comment