നീലവാനം പൂത്തുലഞ്ഞു ,
സ്വപ്നം പൂവണിഞ്ഞു.
കാമിനിയെന്‍ ചാരെ മൃദുസ്മേര-
വദനയായണയുമ്പോളെ-
ന്തു ചൊല്ലണം ഞാ, നെങ്ങനെ-
യവളെ നേരിടണ, മറിയില്ലെ -
നിക്കൊന്നുമേ; പ്രണയിനി,
നീയെന്‍റെ ജീവന്‍റെ സൌരഭം.
നീയെന്‍റെ ഹൃദയത്തിന്‍ സ്പന്ദനം.
നീയെന്നാത്മാവിന്‍ രോദനം.
നീയെന്‍റെ കരളിന്‍റെ തേങ്ങല്‍.
സ്വപ്നം വിടരുന്ന ഓര്‍മ്മയാണവള്‍
സന്തോഷമേകും സന്ദേശമാണവള്‍
കപോലങ്ങളെ പുല്‍കുമവള്‍.
അറിയാതെ നാമ്പിട്ട ആശയാ-
യെന്‍ കരവലയത്തിലൊതുങ്ങും
മോഹമായെന്നാത്മാവായ്.
നിന്നെ മോഹിക്കാന്‍ മാത്രം
യോഗ്യനല്ലെങ്കിലും
നിന്നെ സ്വന്തമാക്കാന -
ര്‍ഹതയെനിക്കില്ലെങ്കിലും
മാനസത്തില്‍ മൊട്ടിട്ട
മോഹമാശതന്‍
വളത്താല്‍ വളര്‍ന്നു
വന്‍വൃക്ഷമായ് , വേരുകള്‍
വന്‍വൃക്ഷമായ് , വേരുകള്‍
തനുവാകെ നിറഞ്ഞിരിക്കുന്നു.
ഇനി നിന്നെ മറക്കുന്ന-
തിലുമെനിക്കെളുപ്പം
തിലുമെനിക്കെളുപ്പം
സ്വയമേ മരണത്തിന്‍
പിടിയിലെന്‍ ദേഹത്തെ-
യെല്‍പ്പിക്കുന്നതത്രേ.
നീയെന്‍റെ ജീവന്‍റെ താളം
നീയെന്‍റെ ജീവന്‍റെ രാഗം
നീയെന്‍റെ ജീവന്‍റെ ഗാനം
നീയെന്‍റെ ജീവന്‍റെ നീര്‍ച്ചാല്‍
എന്നുമെന്നിലെയെന്നെ
തലോടും സ്വരരാഗമാധുര്യം നീ
നീയെന്‍റെ വിരഹഗീതം
നീയെന്‍റെ ആത്മവിലാപം
നീയെന്‍റെ ജീവസുഗന്ധം
നീയെന്‍റെ ഹൃദയസൌരഭ്യം
നീയെന്‍റെ സ്വപ്നസാക്ഷാത്കാരം
എന്‍റെ ഹൃദയമാണ്
നീ കവര്‍ന്നെടുത്തതെ-
ന്നെ പ്രണയപരാധീന-
നാക്കിയ നീയെതോ
സ്വപ്നലോകത്തേക്ക്,
നിര്‍വൃതിയുടെ സ്വര്‍ഗ്ഗ-
ത്തിലേക്ക് കൈപിടിച്ച്
കൂട്ടിക്കൊണ്ടുപോയി.
നിന്‍റെ കണ്ണുകളിലെ സ്വപ്നങ്ങളില്‍
നിറഭേദങ്ങള്‍ നിറയുന്നു.
പേരറിയാത്ത അനേകകോടി
പുഷ്പവൃന്ദങ്ങളില്‍ നിന്ന്
പരന്നൊഴുകും സൌരഭ്യ-
മേതോ മായികലോകത്തിലേ-
ക്കെനിക്കുള്ള ചവിട്ടുപടിയായി.
ഈയൊരു ജന്മത്തില്‍
നിന്നെ പൂര്‍ണ്ണമായെനിക്ക്
കിട്ടിയിരുന്നെങ്കിലെന്നു
ഞാനാശിക്കുന്നു പ്രിയേ.
എന്‍റെ സ്വപ്നങ്ങളില്‍
നിന്‍റെ വദനം കാണുമ്പോള്‍
ഞാന്‍ പുളകിതനാകുന്നു.
ഈ ജന്മം മുഴുവനും
നീയെന്‍റെതായിരിക്കും
എന്‍റെതുമാത്രമായിരിക്കും.
***********************************

No comments:
Post a Comment