“നീ ചിരിക്കുന്നതെന്തേ?”
“ആ ചുണ്ടുകളിലെ
പുഞ്ചിരി കണ്ടിട്ട്."
പുഞ്ചിരി കണ്ടിട്ട്."
“നിന്‍ നേത്രങ്ങള്‍
തിളങ്ങുന്നതെന്തേ?"
“ആ കണ്ണുകളിലൊളിക്കും
പ്രേമം കണ്ടിട്ട്."
പ്രേമം കണ്ടിട്ട്."
“നിന്റെ ചുണ്ടുകള്‍
വിറകൊള്ളുവതെന്തേ?"
“ആ ചുണ്ടുകളില്‍
ചുംബിക്കുവാന്‍."
“നിന്‍റെ കരങ്ങള്‍
ത്രസിക്കുവതെന്തേ?"
“ആ ശരീരം പുണര്‍ന്നു
നിര്‍വൃതിയടയാന്‍."
"നീ നാണിക്കുവതെന്തേ?"
നിര്‍ലജ്ജമായ നിന്‍ ചുംബനത്തിന്‍
ലഹരി നിറയുന്നതുകൊണ്ട്."
"നീ താമരമൊട്ടുപോല്‍
കൂമ്പുവതെന്തേ?"
"ആ ദൃഡമേനി
എന്‍ തളിര്‍മേനിയെ
ആലിംഗനത്തില്‍
ഞെരിക്കുന്നതുകൊണ്ട്."
"നിന്‍റെ തനു
ത്രസിക്കുവതെന്തേ?"
"ഒരു വട്ടം കൂടി
ആലിംഗനത്തിലമരാന്‍."

No comments:
Post a Comment