ഞാനാദ്യമായി കാണുകയായിരുന്നു.
നിന്‍റെ കണ്ണുകളിലെ നിസ്സംഗതയില്‍ ,
കൈയ്യിലിരുന്ന കുഞ്ഞിന്‍റെ
മുഖത്തെ ദൈന്യതയില്‍,
നിന്നെ പരിഹസിച്ച ജനത്തിന്‍റെ
സദാചാര മുഖം മൂടികളില്‍,
നിന്നെ പിഴച്ചവളെന്നു വിധിച്ച
സാമൂഹ്യ വ്യവസ്ഥിതികളില്‍,
പതിമൂന്നില്‍ ബലാല്‍സംഗത്തിനിരയായ
നിന്‍റെ കുരുന്നു സ്വപ്നങ്ങളില്‍ ,
നിന്നെ നോക്കി പരിതപിച്ചുനിന്ന
എന്‍റെ നിസ്സഹായതയില്‍,
കൊഴിഞ്ഞു വീണ പൂവിന്‍റെ
അഴുകിയ ജഡം ഞാന്‍ കാണുന്നു.
നീയെന്ന പൂവിനെ ആരും ഇനി നോവിക്കാതിരിക്കട്ടെ.
കീറിയ നിന്‍റെ വസ്ത്രങ്ങളില്‍
ഒളിച്ച മാംസം ആരും മോഹിക്കാതിരിക്കട്ടെ.
നിനക്ക് ചുറ്റും കഴുകനെപ്പോലെ
ആരും പറക്കാതിരിക്കട്ടെ.
*****

No comments:
Post a Comment