ചന്ദ്രിക
പുഞ്ചിരിച്ചുനിന്ന
രാത്രിയിലല്ലേ
ഞാന്‍ നിന്നെ
ആദ്യമായി
കണ്ടത് .
പൌര്‍ണമിനാളില്‍
നീ നര്‍ത്തനമാടിയപ്പോഴല്ലേ
ഞാന്‍
നിന്‍ സൌന്ദര്യം
ആദ്യമായി കണ്ടത്.
നിഴലുകള്‍ ചലിക്കുന്ന
ഇരുളിലല്ലേ
ആദ്യമായി
നീ
എനിക്ക് വേണ്ടി
പാടിയത്.
താരകള്‍
കണ്ണുചിമ്മിയ
നിശീഥിനിയിലല്ലേ
ഞാന്‍
നിന്‍ നഗ്നതയിലേക്ക്
ഊളിയിട്ടത്.
ഓളങ്ങളാം
നിന്‍ ഞൊറികളില്‍
എത്രയെത്ര
ചുംബനങ്ങള്‍
ഞാന്‍ നല്‍കി.
അന്ന് നീ പാടിയ
കവിതകള്‍ക്ക്
ദേവകുസുമങ്ങളുടെ
സുഗന്ധമുണ്ടായിരുന്നു.
ഞാന്‍
പിന്നെയും
പിന്നെയും
നിന്നിലൊഴുകി.
നാമൊന്നായി,
കാടും മലയും താണ്ടി.
അകലെയേതോ
കുന്നിന്‍ചെരിവിനെ ലക്‌ഷ്യമാക്കി
നാമൊഴുകി.
അപ്പോഴെല്ലാം
നിന്നില്‍ ഞാന്‍ നീന്തിത്തുടിച്ചു .
പിന്നെ,
ഏതോ
സമതലത്തില്‍ വച്ച്
നാം പിരിഞ്ഞു.
നമ്മുടെ ലക്‌ഷ്യങ്ങള്‍
വ്യത്യസ്തങ്ങളായി.
ഇനിയൊരിക്കലും
തമ്മില്‍
കാണാനാവാത്തവിധം
നാമകന്നു.
ചന്ദ്രിക
അപ്പോഴും
പുഞ്ചിരിച്ചുകൊണ്ടിരുന്നു,
താരകള്‍
കണ്ണുചിമ്മിക്കൊണ്ടിരുന്നു.
നമ്മുടെ
ഹൃദയങ്ങളില്‍നിന്ന്
വിരഹത്തിന്‍ കൂരമ്പേറ്റ്
രക്തമൊഴുകിക്കൊണ്ടിരുന്നു .

No comments:
Post a Comment