I
ഒരുദീര്‍ഘ ചുംബനത്തിനായി
ഞാന്‍ കാത്തിരിക്കുന്നു.
ഒരു ആലിംഗനത്തിനുംകൂടി
ഞാന്‍ കാത്തിരുന്നു.
പിന്നെ, കുറെ
വിഷത്തുള്ളികള്‍
നല്‍കും സംതൃപ്തിക്കും
മരണ ദേവതതന്‍ രതിസുഖത്തിനും
ഞാന്‍ കാത്തിരുന്നു.
ആ രതിമൂര്‍ച്ഛയിലാറാടി
മരണത്തെ പുല്‍കുവാനും
ഞാനെത്ര കൊതിച്ചു.
II
മറ്റൊരു ലോകത്തിലിരുന്നു-
കൊണ്ട് ഭൂമിയിലുള്ളയെന്‍
ബന്ധുജനങ്ങളര്‍പ്പിക്കും
ഓര്‍മ്മചെപ്പുകള്‍ ദര്‍ശിക്കും.
അവരുടെ സ്മരണാഞ്ജലി-
കളില്‍ പിന്നെയും ജീവിക്കും.
അവരുടെ ചിന്തകളില്‍
ദു:ഖത്തിന്‍ മുള്‍ക്കിരീടങ്ങള്‍
ചാര്‍ത്തി ഞാനെങ്കിലും
എന്തു ഞാന്‍ ചെയ്ക: എന്‍
കാമിനിതന്‍ വിരഹത്തില്‍
നീറിപ്പിടഞ്ഞിരുന്നു മാനസം.
സ്മരണകളില്‍, എന്‍
സ്മരണകളിലവരര്‍പ്പിക്കും
പുഷ്പവൃഷ്ടികൊണ്ട്
എന്‍ മനം സന്തോഷിക്കുന്നു-
വെങ്കിലും നിങ്ങളെ
പിരിഞ്ഞതില്‍ ദു:ഖമുണ്ടെനിക്ക് .
നിങ്ങളെന്നെന്നുമര്‍പ്പിക്കും
സ്മരണാഞ്ജലികള്‍ക്കെന്നെ
ജീവിപ്പാനാവില്ലെന്നറിക നിങ്ങള്‍.
III
ഞാന്‍ കാത്തിരിക്കുന്നെന്‍
മരണത്തിനായ്, ഈ
വിഷത്തുള്ളികളാലെന്‍
സമീപമെത്തുമൊരു കന്യക;
എന്‍ ദേഹത്തെ വെടിഞ്ഞു
ദേഹിയെ എങ്ങോ മാറ്റും
നിമിഷങ്ങള്‍ക്കായ്.
മരണത്തിന്‍ ദേവത
കടന്നുവരും ശബ്ദവിന്യാസ-
ത്തിനും അവളുമൊത്തുള്ള
ലീലാകേളിക്കും ഞാന്‍
കാത്തിരിക്കുന്നു.
IV
അര്‍പ്പിക്ക നിങ്ങളെനിക്ക്
സ്മരണാഞ്ജലികള്‍,
എന്നോര്‍മ്മകളില്‍
നിങ്ങള്‍ നീറിപ്പിടയ്ക.
എന്നെ നിങ്ങളെക്കാലവും
മനതാരില്‍ സൂക്ഷിക്ക.
മറ്റൊരു ലോകത്തില്‍ ഞാന്‍
നിങ്ങളെയനുഗ്രഹിച്ചു
സന്തോഷത്തോടെ വസിക്കട്ടെ.
```````````````````````````````````

No comments:
Post a Comment