Pages

24 September 2001

വന്നിരുന്നെങ്കില്‍




രജനിയിലെപ്പോല്‍ അന്ധകാരം 
നിറഞ്ഞയെന്‍ ജീവിതത്തില്‍ 
ഒരു സാന്ത്വനസ്പര്‍ശവുമായ്‌
നീ അണഞ്ഞിരുന്നെങ്കില്‍.

ഏകാന്തതയുടെ വിരസതയില്‍ 
ഏതോ അഭിനിവേശങ്ങളില്‍ 
ലയിച്ചു ഞാനിരിക്കവേ, നീ
ലഹരിതന്‍ ഗാനമായെങ്കില്‍.

കാമിനീ, നിന്‍റെയോര്‍മ്മകളെന്നില്‍
പടര്‍ത്തുന്ന അഗ്നിയെ കെടുത്തുവാന്‍ 
ഒരിളംകാറ്റായ് നീ കടന്നുവന്നെങ്കില്‍ .
നീയൊരു രതിദേവതയായെങ്കില്‍.

ആശ്വാസതീരമായെങ്കില്‍,
നീയൊരു തിരമാലയായെന്‍ 
മുടിയിഴകളെ തലോടിയെങ്കില്‍,
എന്‍ നെറ്റിത്തടത്തില്‍ നീ-
യൊരു ചുംബനമേകിയെങ്കില്‍.

എന്‍ സിരകളില്‍ ലഹരിതന്‍ 
സുഖം നിറയ്ക്കാന്‍ നീയരികില്‍ 
അണഞ്ഞിരുന്നെങ്കില്‍,
എന്നെ പുണര്‍ന്നിരുന്നെങ്കില്‍.

No comments:

Post a Comment