Pages

26 April 2003

ഈ നിമിഷം ഞാന്‍ നിന്നെ കാണുന്നു


ഈ നനഞ്ഞ പകലിനെ 
നമ്മള്‍ സ്വപ്നം കാണുന്നു.
ഈ ഇളംതണുപ്പില്‍ കുളിരണിയാന്‍ 
നമ്മള്‍ ആഗ്രഹിക്കുന്നു.

നമുക്ക് തമ്മില്‍ത്തമ്മില്‍
എന്ത് തോന്നുന്നു?
നമുക്കിടയില്‍ ഉണരുന്നത്
സ്വപ്നങ്ങളോ മിഥ്യകളോ?

ഒരു മരത്തിന്നിരുവശവുമായിരുന്നു
നമ്മള്‍ നിന്നിരുന്നതെങ്കിലും 
നമ്മുടെ മനസ്സുകള്‍ക്കിടയില്‍
അകലമുണ്ടായിരുന്നില്ല.
നമുക്കിടയില്‍ മൌനമായിരുന്നെങ്കിലും
മാനസങ്ങള്‍ സ്വൈര്യസംഭാഷണം
നടത്തുകയായിരുന്നു.

ഒരു മഞ്ഞുപാളിയിലൂടെ-
യെന്നപോലെ ഈ നിമിഷം
ഞാന്‍ നിന്നെ കാണുന്നു,
നിന്‍റെ കണ്ണിലെ തിളക്കവും.

ഈ നിമിഷം ഒരായിരം 
നിമിഷങ്ങളുടെ തുടക്കമാണ്.
എന്താന്നാല്‍ ഈ നിമിഷം
എന്നില്‍നിന്നു ഒരിക്കലും
അകലുകയില്ല.  

No comments:

Post a Comment