Pages

30 April 2003

രജനീഗന്ധികള്‍ വിടരുന്നു


രജനീഗന്ധികള്‍ വിടരുന്നു
മോഹങ്ങളുള്ളില്‍ പൂക്കുന്നു
ഒരു നൂറു നൂറു കിനാക്കളുമായ് 
മോഹപ്പറവകള്‍  പാറുന്നു

ഓര്‍മ്മകളോര്‍മ്മകള്‍ നൊമ്പരങ്ങള്‍
വിരഹം ഹൃദയത്തിന്‍ വേദനകള്‍
തുടിക്കുന്ന മനസ്സിന്‍ വിങ്ങലുകള്‍
നീറുന്ന  നെഞ്ചിന്‍ ഞാണൊലികള്‍
വേനലില്‍ പൊഴിയുന്ന പൂവുകളില്‍
നിന്‍  തേങ്ങലുകള്‍ ഞാന്‍ കേള്‍ക്കുന്നു.

നീയില്ലാത്തയീ രാത്രികളില്‍
ഞാന്‍ പ്രേമവും ദുഖവും ഇടകലര്‍ത്തി
നിനക്കായ്‌ മാത്രമീ ജീവിതവും
എന്‍ ഹൃദയത്തിന്‍ താളവും രാഗമതും
സ്വപ്നത്തിന്‍ മാദകമായ ഗന്ധം
എന്നുള്ളില്‍ നിന്നോര്‍മ്മയുണര്‍ത്തുന്നു.

No comments:

Post a Comment