നിന്റെ ശ്വാസങ്ങളില്‍ രതിയുടെ
മാദകത്വം നിറഞ്ഞിരുന്നു നിന്‍റെ വേര്‍പ്പുതുള്ളികളില്‍
ഞാനെന്‍റെ രേതസ്സിന്‍റെ
ഗന്ധമറിഞ്ഞിരുന്നു
അലീനയുടെ മാറിന്റെ ചൂടില്‍ നിന്നും ജനുവരിയിലെ മഞ്ഞു പെയ്യുന്ന ഇരുളിന്റെ
തണുപ്പിലേക്ക് ഡൊമിനിക് ഇറങ്ങി നടന്നു
അവന്‍ എഴുന്നേറ്റതോ വാതില്‍ ചാരി പോയതോ അവളറിഞ്ഞില്ല. അവള്‍ സുഖദമായ
മയക്കത്തിലായിരുന്നു.
അപ്പോള്‍ സൂര്യന്‍ ഉറക്കമുണരുകയായിരുന്നു. കിളികള്‍ ചിലച്ചു
പറന്നു തുടങ്ങാന്‍ ഇനിയും സമയമുണ്ടായിരുന്നു.
അവളുടെ ചുണ്ടുകളില്‍ നേര്‍ത്ത പുഞ്ചിരി
ഒളിച്ചിരിപ്പുണ്ടായിരുന്നു. ആരെയോ പുണര്‍ന്നത് പോലെ
അവള്‍ കൈകള്‍ മാറില്‍ പിണച്ചു വച്ചിരുന്നു. അവള്‍ക്കു മുകളില്‍ കട്ടികൂടിയ പുതപ്പ്
കിടന്നിരുന്നു. അവളുടെ നെറ്റിയിലും മൂക്കിന്‍തുമ്പത്തും സ്വെദകണങ്ങള്‍ തങ്ങിനില്‍പ്പുണ്ടായിരുന്നു.
അവള്‍
തിരിഞ്ഞുകിടന്നു.
അല്പനിമിഷങ്ങള്‍ക്ക്
ശേഷം ഒരു മനുഷ്യരൂപം ചാരിയ വാതില്‍ തുറന്നു അകത്തുകയറി. അരണ്ട സീറോ ബള്‍ബിന്റെ
വെളിച്ചത്തില്‍ അയാള്‍ മുറിയാകെ ഒന്ന് കണ്ണോടിച്ചു.
അയാള്‍
അല്‍പനേരം എന്തോ ആലോചിച്ചു നിന്നു. പിന്നെ, വസ്ത്രം മാറി അലീനയുടെ അരികില്‍
കിടന്നു. അയാള്‍ അവളുടെ മുകളിലെ പുതപ്പെടുത്തു മാറ്റി. അവളുടെ ദേഹം നഗ്നമാണെന്നു അവനറിഞ്ഞു.
വന്യമായ
ആവേശത്തോടെ അവളുടെ മുകളിലേക്ക് കയറി. അവള്‍ ഞെട്ടിത്തെറിച്ചു, ശരീരം കുടഞ്ഞു.
“ ഹോ, ഡൊമിനിക്, എന്താണിത് ?”
തന്റെ
മുകളില്‍ നിന്നും ഒരു രൂപം എഴുന്നേറ്റു പോകുന്നത് അവളറിഞ്ഞു.
മുറിയില്‍
പ്രകാശം നിറഞ്ഞു.
റൊസാരിയോ.
അവള്‍
തന്റെ മേലേക്ക് പുതപ്പെടുത്തിട്ടു.
അയാള്‍
ശാന്തനായിരുന്നു. കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായാണ് അവള്‍ക്കു തോന്നിയത്.
“ഡൊമിനിക് ആരാണ് ?”
ഓ,
ഡൊമിനിക് എനിക്ക് മടുത്തു. എന്നെ നീ ഇവിടെ നിന്നും കൊണ്ട് പോകൂ. ഈ മനുഷ്യന്‍,
എന്റെ ഭര്‍ത്താവ്, എന്നെ സംശയിക്കുന്നു.
“ നീയെന്താണ് ആലോചിക്കുന്നത്. ആരാണ് ഡൊമിനിക് .”
ശബ്ദം
കുറച്ചുകൂടി കനത്തിരുന്നു.
ഡൊമിനിക്
ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്റെ വിരിഞ്ഞ നെഞ്ചിനെ, ദൃഢമായ മാംസപേശികളെ,
കട്ടിയാര്‍ന്ന മേല്മീഷയെ ഞാന്‍ സ്നേഹിക്കുന്നു. സത്യമാണ് ഡൊമിനിക്. എന്നെ നിന്റെ
ചിറകിന്‍ കീഴില്‍ ഒളിപ്പിക്കൂ.
“ ചോദിച്ചതിനു ഉത്തരം പറയെടീ .”
ഡൊമിനിക്
നിന്റെ കൈകള്‍ക്ക് വികൃതി കൂടുതലാണ്. നീ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ ? ഛെ,
നിനക്ക് നാണമില്ലേ. വെറുതെയിരിക്കു. കേള്‍ക്കൂ. റൊസാരിയോ ചെകുത്താനാണ്. അവനു എന്റെ
ശരീരത്തോട് പോലും പ്രേമമില്ല. അവന്‍ കാടനാണ്.
റൊസാരിയോ
സര്‍വ്വശക്തിയോടുംകൂടി കൈ ആഞ്ഞു വീശി. അലീനയുടെ കവിളില്‍ വലിയ ശബ്ദം അത്
സൃഷ്ടിച്ചു. അവള്‍ തെറിച്ചു വീണു. അവളുടെ വായില്‍ നിന്നും ചോര
വരുന്നുണ്ടായിരുന്നു.
ഡൊമിനിക്,
അവനെന്നെ തല്ലും. എന്റെ പുറത്തെ പാടുകള്‍, അതെ, നീയിപ്പോള്‍ തഴുകുന്ന പാടുകള്‍,
അതവന്റെ സ്നേഹമാണ്. ഡൊമിനിക് നീയെന്നെ സ്നേഹിക്കുന്നില്ലേ. ഉണ്ടെന്നെനിക്കറിയാം.
റൊസാരിയോ
അവളുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു.
ഡൊമിനിക്
നിനക്ക് ഉന്മത്തതയുടെ ഗന്ധമാണ്. നീ അടുത്ത് വരുമ്പോള്‍ എന്റെ ശരീരം പൂത്തുലയുന്നു.
നീ എന്റെ ശരീരത്തെയും മനസ്സിനെയും സ്നേഹിക്കുന്നു. പക്ഷെ , അവന്‍, റൊസാരിയോ
മൃഗമാണ്. അവന്‍ മൃദുവായ് ഒന്ന് തോടുകപോലും ചെയ്യില്ല. അവനെ കാണുമ്പോള്‍ തന്നെ
എനിക്ക് പേടി തോന്നും. ഡൊമിനിക് നീയെന്നെ നിന്നില്‍ ബന്ധിക്കൂ.
ഞാനോര്‍ക്കുന്നു
ഡൊമിനിക്, എന്റെ ശരീരത്തെ തൊടുന്നതിനു മുമ്പ് നിന്റെ മൃദുവായ ചുംബനം. കഴുത്തിലൂടെ
എത്ര മൃദുവായാണ് നീ വിരലോടിക്കുന്നത്.
റൊസാരിയോയുടെ
പിടുത്തം മുറുകി കൊണ്ടിരുന്നു.
ഒരു
ചുമ അവളുടെ തൊണ്ടയില്‍ കുരുങ്ങി. അവള്‍ ശ്വാസത്തിനായി പിടഞ്ഞു.
ഡൊമിനിക്
, നീയെവിടെയാണ്? ഈ ചെകുത്താന്‍ എന്നെ കൊല്ലുകയാണ്. നിനക്കെന്നോട് പ്രേമമില്ലേ?
എന്നെ രക്ഷിക്കൂ ഡൊമിനിക്.
അലീന
റൊസാരിയോയുടെ കൈകള്‍ വിടുവിക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.
ഡൊമിനിക്...
ഡൊമി... ഡൊ...
അവളുടെ
കണ്ണുകള്‍ തുറിച്ചു വന്നു. അവള്‍ പതുക്കെ അബോധാവസ്ഥയിലേക്ക് വീണു.
ഡൊമിനിക്,
നീ സ്വപ്നം കാണാറുണ്ടോ ? ഞാന്‍ കാണാറുണ്ട്, മനഹരമായ സ്വപ്‌നങ്ങള്‍.
ഞാന്‍
ഇപ്പോഴും സ്വപ്ന, കാണുന്നു.
ദൂരെ,
ഇരുളില്‍ നീ നടക്കുന്നു. അവ്യക്തമാണ്. എങ്കിലും അത് നീയാണെന്ന് എന്റെ മനസ്സ്
പറഞ്ഞു. ഒരു പാട് പിന്നിലായി ഞാനും.
പെട്ടെന്ന്,
നീ അപ്രത്യക്ഷനായി. എനിക്ക് ചുറ്റും ഇരുള്‍ മാത്രം.
ഡൊമിനിക്,
നീ എവിടെ ?
റൊസാരിയോ
പിടി മുറുക്കി കൊണ്ടിരുന്നു.
“ നീ...നീ എന്നെ ചതിച്ചു. നിന്റെ അവന്‍, അത് ആരായാലും ഞാന്‍
കണ്ടു പിടിച്ചോളാം .”
അവളുടെ
ശരീരത്തിന്റെ വിറയല്‍ സാവധാനത്തിലാവുന്നത് അവനറിഞ്ഞു. അതവന്റെ ഉത്സാഹം വര്‍ദ്ധിപ്പിച്ചതേയുള്ളൂ.
അവള്‍
ശക്തിയായി വിറച്ചു. പിന്നെ നിശ്ചലയായി.
റൊസാരിയോ
അവളെ താഴെക്കിട്ടു.
അയാള്‍
എന്തോ ആലോചിച്ചു ദീര്‍ഘമായി നിശ്വസിച്ചു.
റൊസാരിയോ
അലീനയുടെ അരികില്‍ ഇരുന്നു. അവളുടെ നെറ്റിയിലൂടെ, മൂക്കിലൂടെ, ചുണ്ടുകളിലൂടെ
മാറിലേക്ക് വിരലോടിച്ചു.
നീ
ഇപ്പോഴും സുന്ദരിയാണ്.
അയാള്‍
പ്രണയ വായ്പോടെ വിളിച്ചു.
“ അലീനാ .”
അവള്‍
പ്രതികരിച്ചില്ലെന്ന് കണ്ടു അയാള്‍ പിന്നെയും വിളിച്ചു.
“ അലീനാ .”
പിന്നെ,
സ്തബ്ദനായി അവളെ ഉറ്റുനോക്കി. തലകുടഞ്ഞു എന്തോ ചിന്തിച്ചശേഷം അവളുടെ ചുണ്ടുകളില്‍
ചുംബിച്ചു.
പിന്നെ,
എഴുന്നേറ്റു പുറത്തേക്ക് പോയി.
അവളുടെ
നഗ്നമായ മൃതശരീരം ആരെയോ കാത്തെന്ന പോലെ തണുത്ത തറയില്‍ കിടന്നു.
*****
No comments:
Post a Comment