Pages

12 March 2012

ദൈവത്തിന്‍റെ സ്വന്തം നാട്

അസഭ്യം എന്നോ അശ്ലീലം എന്നോ തോന്നിയേക്കാവുന്ന പദങ്ങള്‍ ഈ കൃതിയില്‍ ഉപയോഗിച്ചിട്ടുണ്ട് . അവ വായിക്കാന്‍ താത്പര്യമില്ലാത്തവര്‍ ദയവായി ഈ കവിത വായിക്കരുത്.





സഞ്ചാരസ്വാതന്ത്ര്യത്തിന്‍റെ
അവകാശം നഷ്ടപ്പെട്ട
കാലുകള്‍ക്കെതിരെ
ഹര്‍ത്താലുകളുടെ  മുഷ്ടിമൈഥുനം.
ബലാത്സംഗത്തിനിരയായ
കുരുന്നുശരീരത്തിന്‍റെ
രക്തഭരിത മൃതദേഹം.
ജാരന്റെ വരവിനായി
കാതോര്‍ത്തിരിക്കുന്ന
മാറുകളുടെ രതിവൈകൃതം.
കുഞ്ഞിന്റെ ചുണ്ടിലേക്ക്‌
സ്വാതന്ത്ര്യം നഷ്ടപെട്ട
മുലപ്പാലിന്റെ രോദനം.
ഇരവിന്റെ മറവില്‍
നിഴലുകളാക്രമിച്ച
യോനിയുടെ പിടച്ചില്‍.
അഴിമതിയുടെ കടലാസ്സുകള്‍ക്കുമീതെ
രാഷ്ട്രീയകോമരങ്ങളുടെ നഗ്നനൃത്തം.

ഇത്, ചെകുത്താന്മാരുടെ
നപുംസകരാം ആശ്രിതരുടെ
പട്ടുവസ്ത്രങ്ങള്‍ക്കുള്ളിലെ വേശ്യകളുടെ
ഞരമ്പുരോഗികളായ കാമവെറിയന്‍മാരുടെ
എതിര്‍ക്കാന്‍ ചങ്കൂറ്റമില്ലാത്ത
നട്ടെല്ലിന്നുറപ്പില്ലാത്ത പ്രജകളുടെ
രാഷ്ട്രീയശുഭ്രവസ്ത്രധാരികളുടെ
വിയര്‍പ്പും കാമവും കലര്‍ന്ന മണ്ണ്.
എല്ലാം കണ്ടന്ധരായ, മൂകരായ
ദൈവങ്ങളുടെ സ്വന്തം നാട്.

*******************************

No comments:

Post a Comment