ദൂരെ കത്തിയെരിയുന്ന ചിതയില്‍
ഒരസ്ഥികൂടം കരയുന്നു.
സ്വപ്നങ്ങളൊളിഞ്ഞിരിക്കും കണ്ണുകളില്‍
അഗ്നി താണ്ഡവമാടുന്നു.
മിടിയ്ക്കാന്‍ വയ്യെന്ന്
ഹൃദയം ആര്‍ത്തലറുന്നു.
ആത്മാവോ, എന്നേ
വിട പറഞ്ഞിരുന്നു.
ഇതെന്‍റെ പ്രണയത്തിന്‍റെ ചിത.
ആത്മാംശം നഷ്ടമായ
വ്യഥിതഹൃദയത്തിന്റെ
അന്ത്യബലി.
**************************
No comments:
Post a Comment